27 April Saturday
കള്ളാറിൽ രാഹുൽ ഗാന്ധിക്കായി എൽഡിഎഫ്‌ പ്രമേയം

കോൺഗ്രസ്‌ ഭരണസമിതി തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
രാജപുരം
ബിജെപി സർക്കാർ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കള്ളാർ പഞ്ചായത്ത്‌ യോഗത്തിൽ പ്രമേയം കൊണ്ടുവരാനുള്ള എൽഡിഎഫ്‌ നീക്കം കോൺഗ്രസുകാർ തടഞ്ഞു. പ്രമേയം അവതരിപ്പിക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ് ടി കെ നാരായണൻ അനുമതി നൽകിയില്ല. 
ശനിയാഴ്‌ച നടന്ന കള്ളാർ പഞ്ചായത്ത് ബജറ്റ് അവതരണ യോഗത്തിലാണ്‌ സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ ഭരണസമിതി അംഗങ്ങൾ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ്‌ നൽകിയത്‌. സിപിഐ എമ്മിലെ സണ്ണി എബ്രഹാം, മിനി ഫിലിപ്പ്, കേരളാ കോൺഗ്രസ് എമ്മിലെ ജോസ് പുതുശ്ശേരിക്കാലായിൽ എന്നിവരാണ്  അനുമതി ചോദിച്ചത്. എന്നാൽ കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായി ടി കെ നാരായണൻ അനുമതി നിഷേധിച്ചത്‌  വലിയ പ്രതിഷേധത്തിന് കാരണമായി. 
കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവിനെ അയോഗ്യനാക്കിയിട്ടും കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടു വന്ന പ്രമേയം ചർച്ച ചെയ്യാൻ അനുവദിക്കാത്ത ഭരണസമിതിക്ക് എതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു.  ബജറ്റ് പ്രസംഗം കേൾക്കാൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ചില കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് ഹാളിൽ ഉണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top