20 April Saturday
താൽക്കാലികക്കാരെ തിരിച്ചെടുക്കണം

ഡിടിഒ ഓഫീസിലേക്ക് 31ന്‌ തൊഴിലാളി മാർച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
കാസർകോട്‌
കെഎസ്‌ആർടിസിയിൽ വർഷങ്ങളായി ജോലിചെയ്ത താൽക്കാലിക തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാകമ്മറ്റി നേതൃത്വത്തിൽ 31ന് രാവിലെ പത്തിന്‌ കാസർകോട്‌ ഡിടിഒ ഓഫീസിലേക്ക് തൊഴിലാളി മാർച്ച് നടത്തും.  
കോടതി വിധിയുടെ അടിസ്ഥാനത്തിലും കൊറോണ മഹാമാരി കാരണവും സർവീസ് വെട്ടിച്ചുരുക്കിയതിന്റെ ഫലമായി ജില്ലയിൽ ഇരുന്നൂറിലധികം താൽകാലിക ജീവനക്കാരാണ് പുറത്തുപോയത്. കെഎസ്‌ആർടിസിയുടെ ചീഫ് ഓഫീസിന് മുന്നിൽ അസോസിയേഷൻ നടത്തിയ അനിശ്ചിതകാല സത്യഗ്രഹത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് ഉപാധികളോടെ ഇവരെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ ജില്ലയിൽ തോന്നുപോലെ ചിലരെ മാത്രം എടുക്കുകയാണുണ്ടായത്‌. മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കുമെന്ന മന്ത്രിയുടെ ഉറപ്പ്‌ നടപ്പാക്കേണ്ട മാനേജ്മെന്റ് അതിന് തയ്യാറാകുന്നില്ല. നിലവിൽ ജീവനക്കാരുടെ കുറവുകാരണം സർവീസ് റദ്ദാക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിൽ മാറ്റിനിർത്തിയ മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നും ജില്ലയിലെ കെഎസ്‌ആർടിസി സർവീസ് ഫലപ്രദമാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ തൊഴിലാളി മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top