19 April Friday

വനിതകൾ കൂട്ടത്തോടെ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

വെള്ളരിക്കുണ്ടിൽ വിവിധ പാർടികളിൽനിന്ന് രാജിവച്ചവരെ മഹിളാ അസോസിയേഷൻ നേതാവ് 
എം ആർ ശ്രീജ മാലയിട്ട് സ്വീകരിക്കുന്നു

വെള്ളരിക്കുണ്ട്  
കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വെള്ളരിക്കുണ്ട് കാറളം ഭാഗത്തെ പത്തോളം കുടുംബങ്ങളിലെ സ്ത്രീകൾ ചെങ്കൊടിത്തണലിലേക്ക്. സിപിഐഎം പതാക ഏന്താൻ സ്വമേധയ എത്തിയ വനിതകളെ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്വീകരിച്ചു. 
സിപിഐഎം ബളാൽ ലോക്കൽ സെക്രട്ടറി കെ സി സാബു സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഷിബ സുമേഷ് അധ്യക്ഷയായി എം ആർ ശ്രീജ രക്തഹാരമിട്ട് സ്വീകരിച്ചു. സണ്ണി മങ്കയം, പി നസീർ, പി ആർ സുമേഷ്, എ ബാലകൃഷ്ണൻ, കെ ജനാർദനൻ, എ അബ്ദുൾ ബഷീർ എന്നിവർ സംസാരിച്ചു. രോഹിണി ജനാർദനൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top