20 April Saturday

ജില്ലാ ജയിലൊരു പൂന്തോട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
കാഞ്ഞങ്ങാട് 
കോവിഡ് മുന്നണി പോരാളികൾക്ക് ഉദ്യാനമൊരുക്കി ജില്ലാജയിൽ. ഹരിതകേരള മിഷനുമായിചേർന്നാണ് ചെമ്മട്ടംവയലിലെ ജയിൽ വളപ്പിൽ  ഉദ്യാനമൊരുക്കിയത്. റിപ്പബ്ലിക്ക് ദിനമായ ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും. 
പുന്തോട്ടത്തിന്‌ മേൽനോട്ടം വഹിക്കുന്നത് ജയിൽ അന്തേവാസികളും വിമുക്ത ഭടന്മാരുമാണ്. വിമുക്ത ഭടനായ പ്രദീപിന്റെ വീട്ടിൽ നിന്നാണ് പൂക്കളുടെ വിത്തുകൾ കൊണ്ടു വന്നത്. ഒരു മാസത്തിനുള്ളിൽ ഉദ്യാനം ഒരുക്കി.  ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം പി സുബ്രമണ്യൻ, ജില്ലാജയിൽ സൂപ്രണ്ട് കെവേണു, അസിസ്റ്റന്റ് സൂപ്രണ്ട് എസ് ബാബു,  പ്രദീപ് കുമാർ, കെ വി വിജയൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top