23 April Tuesday

സിപിസിആർഐയിൽ വരൂ.. കണ്ടുപിടിച്ചത്‌ കാണാം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കാസർകോട്‌

നാട്ടുമ്പുറത്തെ കണ്ടുപിടുത്തവും അത്‌ നമ്മെ സഹായിക്കുന്ന വിധവും കാണാനും പഠിക്കാനും താൽപര്യമുണ്ടോ? വെള്ളിമുതൽ ഞായർവരെ കാസർകോട്‌ സിപിസിആർഐയിൽ വരൂ. കർഷകരും സംരംഭകരും കണ്ടുപിടിച്ച സൂപ്പർ ഉപകരണങ്ങൾ കാണാം. ശനി വൈകിട്ട്‌ ആറുവരെ പൊതുജനങ്ങൾക്കും പ്രദർശനം കണ്ട്‌ വിലയിരുത്താം.  
സംസ്ഥാന സയൻസ്‌, ടെക്‌നോളജി ആൻഡ്‌ പരിസ്ഥിതി കൗൺസിലും സിപിസിആർഐയും സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷകസംഗമത്തിൽ 45 പുതിയ സാങ്കേതിക വിദ്യ പ്രദർശിപ്പിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 54 പുതിയ കണ്ടുപിടുത്തക്കാരുടെ അപേക്ഷയാണ്‌ ലഭിച്ചത്‌. ഇതിൽനിന്നും തെരഞ്ഞെടുത്ത 45 എണ്ണമാണ്‌ സിപിസിആർഐ സ്‌റ്റാളിൽ വരുന്നത്‌. ഇവ വിദഗ്‌ദർ വിലയിരുത്തും. 
ഒന്നാം സ്ഥാനക്കാർക്ക്‌ ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന മുഖ്യമന്ത്രിയുടെ റൂറൽ ഇന്നവേഷൻ അവാർഡ്‌ നൽകും. രണ്ടാം സ്ഥാനക്കാർക്ക്‌ കാൽലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച ഏഴ്‌ കണ്ടുപിടുത്തങ്ങൾക്ക്‌ അയ്യായിരം രൂപ വീതവും സർട്ടിഫിക്കറ്റും നൽകും. കണ്ടുപിടുത്തവുമായി എത്തിയ രണ്ട്‌ വിദ്യാർഥികൾക്ക്‌ പതിനായിരം രൂപയും പ്രശസ്‌തി പത്രവും നൽകും. കണ്ടുപിടുത്തങ്ങൾക്ക്‌ പേറ്റന്റിനുള്ള സഹായവും നൽകും.
ഗവേഷകസംഗമം വെള്ളി രാവിലെ പത്തരക്ക്‌ കൃഷി സെക്രട്ടറി ഡോ. ബി അശോക്‌ ഉദ്‌ഘാടനം ചെയ്യും. ഇതോടൊപ്പം സാങ്കേതികവിദ്യാ വാരാഘോഷവും കാർഷികമേളയും സിപിസിആർഐയിൽ 30 വരെ നടക്കുമെന്ന്‌ സോഷ്യൽ സയൻസ്‌ വിഭാഗം തലവൻ ഡോ. കെ മുരളീധരൻ, കോ–-ഓർഡിനേറ്റർ ഡോ. ബി എം ഷെറിൻ, പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. പി ഹരിനാരായണൻ എന്നിവർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top