24 April Wednesday

റോഡ് വികസനം പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

വികസനപ്രവൃത്തി പുരോഗമിക്കുന്ന കുറ്റിക്കോൽ–-ചാടകം താന്നിക്കാൽ റോഡ്

കുറ്റിക്കോൽ
കുറ്റിക്കോൽ–-ചാടകം–-താന്നിക്കാൽ റോഡ് വികസിപ്പിക്കൽ പുരോഗമിക്കുന്നു. കുറ്റിക്കോൽ പഞ്ചായത്ത്‌ ഓഫീസിനരികിലൂടെ ഞെരു, മൊട്ടത്താടി, കുടക്കുഴി, ചാടകം, ചായിത്തടുക്കം, കാവുങ്കാൽ, ചിറ്റപ്പൻകുണ്ട് എന്നീ പ്രദേശങ്ങളിലൂടെ താന്നിക്കാലിലേക്കാണ് റോഡുള്ളത്. 3.5 കിലോമീറ്റർ നീളമുള്ള ഈ പഞ്ചായത്ത്‌ റോഡ് തെക്കിൽ ആലട്ടി പൊതുമരാമത്ത് റോഡിനെയും മലയോരഹൈവേയെയും ബന്ധിപ്പിക്കുന്നു. കുറ്റിക്കോലിലെ വിവിധ സർക്കാർ ഓഫീസുകളിലേക്കും ആശുപത്രിയിലേക്കും സ്കൂളിലേക്കും ഈ റോഡ് വഴി നിത്യേന നിരവധി ആളുകൾ വരുന്നുണ്ട്.
പൊട്ടിപൊളിഞ്ഞ റോഡ്  ആറ്‌ മീറ്റർ വീതിയിൽനിന്നും എട്ട് മീറ്ററാക്കി വികസിപ്പിക്കുകയാണ്. എന്നാൽ റോഡ് പണി പൂർത്തീകരിക്കാൻ ഫണ്ട്‌ തികയില്ലെന്ന പരാതിയുണ്ട്‌. മുൻ എംഎൽഎയായിരുന്ന കെ കുഞ്ഞിരാമന്റെ ഇടപെടലിൽ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഈ തുക കൊണ്ട്  920 മീറ്റർ അഭിവൃദ്ധിപ്പെടുത്താനേ കഴിയൂ. ബാക്കിയുള്ള 2.580 മീറ്റർ റോഡിനായി ഏകദേശം അഞ്ച് കോടി രൂപ വേണം
റോഡിന്റെ കുറ്റിക്കോൽ ഭാഗത്ത് ഒരു കൾവർട്ട് പണി പൂർത്തിയായി.  ഓവുചാൽ പ്രവൃത്തി നടക്കുന്നു. കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളും മാറ്റുന്നുണ്ട്. മാർച്ച്‌ മാസത്തിന് മുമ്പായി റോഡിന്റെ  മുഴുവൻ പ്രവൃത്തിയും പൂർത്തീകരിക്കാനാണ് കരാറുകാരന്‌  നൽകിയ നിർദേശം. ഫണ്ട്‌ തികയാത്ത പ്രശ്നം സൂചിപ്പിച്ച് റോഡ് വികസനസമിതി ഭാരവാഹികൾ സി എച്ച് കുഞ്ഞമ്പു എംഎൽഎക്ക് നിവേദനം നൽകി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top