29 March Friday

4 സ്മാർട്ട് വില്ലേജ് ഓഫീസ്‌ ഇന്ന് നാടിന് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

വെള്ളരിക്കുണ്ട്

ജില്ലയിൽ കൂടുതൽ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി, പരപ്പ, ഹൊസ്ദുർഗ്‌ താലൂക്കിൽ പുല്ലൂർ, കാസർകോട് താലൂക്കിൽ കുമ്പഡാജെ വില്ലേജ് ഓഫീസുകളാണ്‌ സ്‌മാർട്ടാകുന്നത്‌. ഓഫീസുകൾ വ്യാഴം മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. പരപ്പ സ്മാർട് വില്ലേജ് ഓഫീസ് വ്യാഴം പകൽ മൂന്നിനും വെസ്റ്റ് എളേരി ഓഫീസ് പകൽ നാലിനും മന്ത്രി  ഉദ്ഘാടനം ചെയ്യും.
എല്ലാ ഓഫീസും ഒരേ പ്ലാനിൽ നിർമിതി കേന്ദ്രമാണ് ഒരുക്കിയത്. ഒമ്പത് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കാൻ 44 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്.വിശാലമായ ഓഫീസ്,  റിക്കോഡ് റൂം, ഓഫീസ് ഹാൾ, ഡൈനിങ് ഹാൾ,  വിശ്രമമുറി,ഹെൽപ് ഡെസ്‌ക്‌, ഇരിപ്പിടം, കുടിവെള്ളം, ജീവനക്കാർക്കും പൊതുജനങ്ങൾക്കും ശുചിമുറി എന്നിവയെല്ലാം സ്മാർട് വില്ലേജ് ഓഫീസുകളുടെ പ്രത്യേകതയാണ്. 
 വെള്ളരിക്കുണ്ട് താലൂക്കിൽ കഴിഞ്ഞ വർഷം തന്നെ കള്ളാർ, ബേളൂർ വില്ലേജ് ഓഫീസുകൾ പൂർത്തിയായിരുന്നു. മാലോം ഓഫീസ് നിർമാണം പൂർത്തിയാവുന്നു. പാലാവയൽ ഓഫീസ് പ്രവർത്തനം തുടങ്ങി.  വരക്കാടുള്ള  വെസ്റ്റ് എളേരി വില്ലേജ് ഓഫീസിന്  വള്ളിയോടൻ കേളുനായർ സംഭാവന ചെയ്ത അഞ്ച് സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. ഇവിടെ  നാലുസെന്റ് ഭൂമി നാട്ടുകാരുടെ സഹകരണത്തോട് കണ്ടെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top