20 April Saturday

ഭക്ഷണത്തിൽ വർഗീയത വേണ്ട; രുചി മതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

കാഞ്ഞങ്ങാട്

ഭക്ഷണത്തിലും വർ​ഗീയ വിഷം കലർത്തുന്ന വർ​ഗീയവാദികൾക്കെതിരെ ശക്തമായ പ്രചാരണവുമായി ഡിവൈഎഫ്‌ഐയുടെ ഫുഡ്സ്ട്രീറ്റ്. പന്നിയും ബീഫും  കോഴിയുമെല്ലാം ജാതിയും മതവുമില്ലാത്ത നാട്ടുകാർ ഉത്സാഹത്തോടെ കഴിച്ചു.
വെജിറ്റേറിയൻ ഭക്ഷണവും പഴ വർ​ഗങ്ങളുമടക്കം മനുഷ്യൻ കഴിക്കുന്നതൊക്കെ കാറ്റാടി യിൽ  പാതയോരത്തെ മേശപ്പുറത്തെത്തി. ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റിയാണ്‌ ഉത്സവാന്തരീക്ഷത്തിൽ ഫുഡ്സ്ട്രീറ്റ് സംഘടിപ്പിച്ചത്‌. 
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സിജെ സജിത്ത് അഡ്വ സി ഷുക്കൂറിന് ഭക്ഷണം പകർന്നാണ് ചടങ്ങ് തുടങ്ങിയത്. ഹലാൽ വിവാദത്തിന്റെ മറവിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയും അവരുടെ ഹോട്ടലുകൾക്കെതിരെയും ആർഎസ്എസ് നടത്തുന്ന കുപ്രചരണത്തിനും ശക്തമായ മറുപടിയായി പരിപാടി  മാറി.  സിപിഐ എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവജന വിദ്യാർഥി സം​ഗമത്തിന്റെ വേദിയോട് ചേർന്നാണ് ഫുഡ് സ്ട്രീറ്റും നടത്തിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ കാറ്റാടി അധ്യക്ഷനായി. കാറ്റാടി കുമാരൻ, അഡ്വ .സി ഷുക്കൂർ, പി കെ നിശാന്ത്, അനസ് കുണിയ, ഹരിത നാലപ്പാടം, പ്രിയേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ഷിജു പൊയ്യക്കര സ്വാ​ഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top