17 September Wednesday

യുവജനങ്ങൾ നൈറ്റ്‌ 
മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

എൽഡിവൈഎഫ് നേതൃത്വത്തിൽ ചെറുവത്തൂരിൽ നടത്തിയ നൈറ്റ്‌മാർച്ച്‌

 കാസർകോട്‌ 

യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ  നിയോജക മണ്ഡലങ്ങളിൽ നൈറ്റ് മാർച്ച് നടത്തി. ചെറുവത്തൂരിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. 
ധനീഷ് ബിരിക്കുളം അധ്യക്ഷനായി. കെ ആർ അനിഷേധ്യ, കെ കനേഷ്, സി വി ഉണ്ണിക്കൃഷ്ണൻ, കെ സജേഷ്, വൈശാഖ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട്  എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജിനു ശങ്കർ അധ്യക്ഷനായി. എം വി രതീഷ്, ഗിരീഷ് കുന്നത്ത് എന്നിവർ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു. ചട്ടഞ്ചാലിൽ സംസ്ഥാന കമ്മിറ്റിയംഗം  കെ സബീഷ് ഉദ്‌ഘാടനം ചെയ്‌തു. സുധീഷ് കുറ്റിക്കോൽ അധ്യക്ഷനായി. എ വി ശിവപ്രസാദ്, റഹിം ബെണ്ടിച്ചാൽ, ഹരിദാസ്, ഉണ്ണികൃഷ്ണൻ, അൻവർ മാങ്ങാട്, സുധീഷ് ബേഡകം, അപ്പൂസ് കുണ്ടംകഴി, ബി വൈശാഖ് എന്നിവർ സംസാരിച്ചു. സി മണികണ്ഠൻ സ്വാഗതം പറഞ്ഞു. ഉപ്പളയിൽ 
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഷാലു മത്യു ഉദ്ഘാടനം ചെയ്‌തു. എം സി അജിത്ത് അധ്യക്ഷനായി. നസിറുദ്ദീൻ മലങ്കര, ഹാരിസ് പൈവളികെ, വിനയ്കുമാർ, മനു പുത്തിഗെ എന്നിവർ സംസാരിച്ചു. സാദിഖ് ചേറുഗോളി സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top