20 April Saturday

പള്ളിക്കരയിൽ ഫ്ലാറ്റ് സമുച്ചയം 
നിർമിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കടലാക്രമണ ഭീഷണി നേരിടുന്ന പള്ളിക്കര ബീച്ച് മിഷൻ കോളനിയിൽ മന്ത്രി സജി ചെറിയാൻ സന്ദർശിക്കുന്നു

ഉദുമ

കടലാക്രമണ ഭീഷണി നേരിടുന്ന പള്ളിക്കര ബീച്ച്  മിഷൻ കോളനി നിവാസികൾക്ക് പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമിച്ച് നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മിഷൻ കോളനി സന്ദർശിച്ച ശേഷം കോളനിവാസികളോട് സംസാരിക്കുകയായിരുന്ന്‌ മന്ത്രി. 
സി എച്ച് കുഞ്ഞമ്പു എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ, വി വി രമേശൻ, സിപിഐ എം ഏരിയാസെക്രട്ടറി മധു മുതിയക്കാൽ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി വി സതീശൻ ഹൊസ്ദുർഗ് തഹസിൽദാർ എൻ മണിരാജ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പാലക്കുന്ന്‌ സാഗർ ഓഡിറ്റോറിയത്തിൽ നടന്ന ഉദുമ മണ്ഡലം  തീരദേശ സദസിൽ ഉദുമ, പള്ളിക്കര, ചെമ്മനാട്‌ പഞ്ചായത്തിലെ ആയിരങ്ങൾ പങ്കെടുത്തു. പാലക്കുന്ന്‌ ടൗണിൽ നിന്ന്‌ ഘോഷയാത്രയോടെയാണ്‌ വേദിയിലേക്ക്‌ മന്ത്രി സജി ചെറിയാനെ ആനയിച്ചത്‌. 
സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. കലക്ടർ കെ ഇൻബശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം കുമാരൻ, സുഫൈജ അബൂബക്കർ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി വിസതീശൻ, ഹൊസ്ദുർഗ് തഹസിൽദാർ എൻ മണിരാജ്, മധു മുതിയക്കാൽ,  കെ വി ഭക്തവത്സലൻ, മജീദ്‌ ചെമ്പരിക്ക, വി ശ്രീനിവാസൻ, വി പുരുഷോത്തമൻ, കെ കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ലക്ഷ്‌മി സ്വാഗതവും എ പി സതീഷ്‌കുമാർ നന്ദിയും പറഞ്ഞു. തീരദേശത്തെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചു.  
സദസിന്‌ മുന്നോടിയായി ഉദുമ ഐശ്വരി ഓഡിറ്റോറിയത്തിൽ ഒന്നര മണിക്കൂർ ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളുമായി ആ പ്രദേശത്തെ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top