20 April Saturday

കാഞ്ഞങ്ങാട്ട്‌ 16 ലക്ഷത്തിന്റെ 
സഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

മീനാപ്പീസ്‌ കടപ്പുറം ഗവ. ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടന്ന കാഞ്ഞങ്ങാട്‌ മണ്ഡലം തീരസദസ്സിൽ മന്ത്രി 
സജി ചെറിയാൻ പരാതികൾ സ്വീകരിക്കുന്നു

കാഞ്ഞങ്ങാട്‌
ജില്ലയിൽ രണ്ടാം നാൾ കാഞ്ഞങ്ങാട്ടും ഉദുമയിലും മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടത്തിയ തീരസദസിൽ കൂടുതൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു. തീരസദസ്സിൽ ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നങ്ങൾ അവിടെ തന്നെ പരിഹരിച്ചു.  പരാതികൾ, നിർദ്ദേശങ്ങൾ എന്നിവയും സ്വീകരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹധനസഹായമായി  17 പേർക്ക് 10000 രൂപ വിതം ആകെ 170000 രൂപയും, മരണാനന്തര  ധനസഹായമായി മൂന്നുപേർക്ക് 15,00520 രൂപ വീതം 75,000 രൂപയും, അപകട ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും, സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് യൂണിറ്റിന്  2,85,825 രൂപയും, മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി 1,00,000 രൂപയും നൽകി. ആകെ ആകെ 16,00,825 രൂപയാണ്‌ മീനാപ്പീസ്‌ കടപ്പുറം ഗവ. ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽനടന്ന ചടങ്ങിൽ വിതരണം ചെയ്‌തത്‌. 
മന്ത്രി അഹമ്മദ് ദേവർ കോവിൽ മുഖ്യാതിഥിയായി. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. കലക്ടർ കെ ഇമ്പശേഖർ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ബാലകൃഷ്ണൻ,  
നഗരസഭ ചെയർപേഴ്‌സൺ കെ വി സുജാത,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ മണികണ്ഠൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, കൗൺസിലർമാർമാരായ കെ കെ ജാഫർ, കെ ബാബു, ഫൗസിയാ ഷെരീഫ്, ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ എസ് ശ്രീലു, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യ ബോർഡ് ചെയർമാൻ ബഷീർ കൂട്ടായി, നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, മുൻ നഗരസഭാ ചെയർമാൻ വി വി രമേശൻ, കാറ്റാടി കുമാരൻ, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി വി സതീശൻ, തഹസിൽദാർ എൻ മണിരാജ്, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top