നീലേശ്വരം
നാഷണൽ യോങ്ങ്മൂഡോ ചാമ്പ്യൻഷിപ്പിൽ മൽസരിക്കാൻ ജില്ലയിൽനിന്ന് എട്ടുപേർ.
ചാളക്കടവിലെ വിഷ്ണുപ്രിയയും(58 കിലോ), മടിക്കൈയിലെ സാന്ദ്ര(72 കിലോ)യും അജയ് സിയും( 59 കിലോ) പിലിക്കോട് മടിവയലിലെ അവന്തിക(43 കിലോ)യും നീലേശ്വരത്തെ റിഥിക്കും(64 കിലോ), ജംഷാദും ( 56 കിലോ), സയാന ഫാത്തിമ(58 കിലോ)യും കേരളത്തിനുവേണ്ടി ജേഴ്‌സിയണിയും. 27 മുതൽ 30 വരെ ഗോവയിലാണ് ചാമ്പ്യൻഷിപ്പ്.
സംസ്ഥാനതല സെലക്ഷൻ ട്രയലിൽ പങ്കെടുത്ത് യോഗ്യത നേടിയ 40 പേരാണ് ഗോവ നാഷണൽചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ജില്ലയിൽനിന്നും തിരഞ്ഞെടുത്ത കുട്ടികളുടെ കോച്ച് മനോജ് പള്ളിക്കരയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..