19 April Friday

കുഞ്ഞികൃഷ്ണൻ, വെള്ളത്തിലാശാൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

പുഞ്ചാവിയിലെ കുഞ്ഞികൃഷ്ണനെ അഗ്നിരക്ഷാ സേന അനുമോദിച്ചപ്പോൾ

കാഞ്ഞങ്ങാട്
പുഞ്ചാവി കടപ്പുറത്ത് തോണി മറിഞ്ഞ് കടലില്‍പ്പെട്ട മൂന്ന് പേരെ സാഹസികമായി രക്ഷിച്ച് പുഞ്ചാവിയിലെ കുഞ്ഞിക‍ൃഷ്ണന്‍. ചൊവ്വ രാവിലെ  ആറരക്കും  ഏഴിനുമിടയിൽ  പുഞ്ചാവി കടപ്പുറത്താണ് സംഭവം. 
പ്രജീഷിന്റെ മാടായിക്കാവിലമ്മ എന്ന തോണി ശക്തമായ തിരയില്‍പ്പെട്ട് കടലില്‍ മറിഞ്ഞു. വാസവൻ, രാജൻ, സുരേശൻ എന്നീ തൊഴിലാളികളും തോണിയിലുണ്ടായിരുന്നു. ഈ സമയം കരയില്‍ ഉണ്ടായിരുന്ന മത്സ്യ തൊഴിലാളി കുഞ്ഞികൃഷ്ണന്‍ അപകടം കണ്ടു. ശക്തമായ തിരകൾ കൂസാതെ കടലിൽ  നീന്തിപ്പോയി അപകടസ്ഥലത്ത്‌ നിന്ന്‌ മൂന്നുപേരെയും രക്ഷിച്ചു. തോണിക്കും എൻജിനും കേട്‌ വന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കുഞ്ഞികൃഷ്ണനെ കാഞ്ഞങ്ങാട് അഗ്നി രക്ഷാനിലയം അസി. സ്റ്റേഷൻ ഓഫീസർ എ നസറുദ്ദിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ അഭിനന്ദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top