25 April Thursday

വിസ്മയ വിധി: ഡിവൈഎഫ്‌ഐ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

വിസ്മയ കേസ് വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ നീലേശ്വരത്ത് നടത്തിയ പ്രകടനം

 കാസർകോട്‌

വിസ്മയാ കേസിലെ വിധിയിലും സർക്കാരിന്റെ സ്ത്രീ സുരക്ഷ നിലപാടിനെ അഭിനന്ദിച്ചും ഡിവൈഎഫ്ഐ നേതൃത്വത്തിൽ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കാഞ്ഞങ്ങാട് ടൗണിൽ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. ഹരിത നാലപ്പാടം, വൈശാഖ് ശോഭനൻ, യതീഷ് വാരിക്കാട്ട് എന്നിവർ സംസാരിച്ചു. 
ചെറുവത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ആർ അനിഷേധ്യ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി. നവീൻ കുമാർ സംസാരിച്ചു. ടി പി റിജിൻ കൃഷ്ണ സ്വാഗതം പറഞ്ഞു.
നീലേശ്വത്ത് ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, എം വി ദീപേഷ്, കെ സനുമോഹൻ, അഗജ, ശിൽപ, പ്രജിന എന്നിവർ സംസാരിച്ചു.
പാലക്കുന്നിൽ ബ്ലോക്ക് പ്രസിഡന്റ് ബി വൈശാഖ് ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷനായി. ശ്രീജിത്ത് എം എസ് സംസാരിച്ചു. സഞ്ജിത്ത് സ്വാഗതം പറഞ്ഞു. ബേഡകം കാഞ്ഞിരത്തുങ്കാലിൽ ബ്ലോക്ക് സെക്രട്ടറി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. എ അപ്പൂസ് അധ്യക്ഷനായി. കെ ബാലകൃഷ്ണൻ സംസാരിച്ചു. സജിത്ത് സ്വാഗതം പറഞ്ഞു.
കുമ്പളയിൽ ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് നാസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പാണത്തൂരിൽ പി തമ്പാൻ ഉദ്‌ഘാടനം ചെയ്തു. ബി പി വിഷ്ണു  അധ്യക്ഷനായി. ഷൈജിൻ, പി എം അനൂപ് എന്നിവർ സംസാരിച്ചു. നീരജ് സ്വാഗതം പറഞ്ഞു. കർമംതൊടിയിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ പി രജീഷ് ഉദ്‌ഘാടനം ചെയ്തു.  കൃഷ്ണകുമാർ അധ്യക്ഷനായി. രതീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top