25 April Thursday

കടലിൽ തോണി മുങ്ങി 5 തൊഴിലാളികൾക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

പരിക്കേറ്റവരെ രക്ഷപ്പെടുത്തി അജാനൂർ ഫിഷ് ലാൻഡിങ് സെന്റർ പരിസരത്ത് എത്തിച്ചപ്പോൾ

 കാഞ്ഞങ്ങാട്

മീൻപിടിത്തത്തിനിടെ കടലിൽ തോണി മുങ്ങി അഞ്ച്‌ തൊഴിലാളികൾക്ക്‌ പരിക്ക്‌.   ചിത്താരി കടപ്പുറത്തുനിന്ന് ആറുകിലോമീറ്ററകലെ  ‘ബീച്ച് എക്സ്പ്രസ്’ എന്ന രണ്ട്‌ എൻജിൻ ഘടിപ്പിച്ച തോണിയാണ്‌ മുങ്ങിയത്‌.  
ഉടമ അജാനൂർ കടപ്പുറത്തെ ദിപീഷ്(33), രവി(48), ഷാജി(48), പ്രഭാകരൻ(51), കോട്ടിക്കുളത്തെ  കുഞ്ഞികൃഷ്ണൻ(50) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ പുലർച്ചെ  അഞ്ചോടെയാണ്‌ സംഘം  കടലിൽപോയത്‌. മീൻ പിടിക്കുന്നതിനിടെ ഏഴോടെ തോണി കടലിലേക്ക്‌ മറിയുകയായിരുന്നു. 
തുടർന്ന് ജലറാണി, മൂകാംബിക, വല്യേട്ടൻ തുടങ്ങിയ തോണികളിലുണ്ടായ തൊഴിലാളികൾ ഇവരെ രക്ഷിച്ച് 12 മണിയോടെ ആശുപത്രിയിലെത്തിച്ചു. 
അപകടത്തിൽപ്പെട്ട ബോട്ടിൽ എട്ടുപേരുണ്ടായിരുന്നെങ്കിലും മൂന്നുപേർ  രക്ഷപ്പെട്ടു. രണ്ട് എൻജിനും ക്യാമറയും വലയുമായി 12 ലക്ഷം കൂപയുടെ നഷ്ടമുണ്ട്‌.  
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം  വി വി രമേശൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം കാറ്റാടി കുമാരൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, വൈസ് പ്രസിഡന്റ് കെ സബീഷ്, കെ കൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top