29 March Friday
ചർച്ചയില്ലാതെ പ്രസിഡന്റിനെ മാറ്റി

ഡിസിസി പ്രസിഡന്റിനെതിരെ ആദിവാസി കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
കാഞ്ഞങ്ങാട്‌
ചർച്ചകൾ ഇല്ലാതെ ആദിവാസി കോൺഗ്രസ് ജില്ലാപ്രസിഡന്റ്‌ പദവിയിൽ നിന്നും മാറ്റിയെന്ന്‌ കാട്ടി ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസലിനെതിരെ പരാതി. സ്വന്തക്കാരനായ പഞ്ചായത്തംഗത്തെ തിരുകി കയറ്റിയെന്ന്‌ ആരോപിച്ച്‌ നിലവിലെ പ്രസിഡന്റ്‌ ബളാലിലെ സി കൃഷ്‌ണൻ കെപിസിസിക്ക്‌ പരാതി നൽകിയത്‌.
പുല്ലുർ പെരിയ പഞ്ചായത്തംഗം രതീഷ്‌ കാട്ടുമാടത്തിനെയാണ്‌ പുതിയ പ്രസിഡന്റായി നിയമിച്ചത്‌. ദീർഘകാലമായി കോൺഗ്രസ്‌ നേതൃനിരയിലുള്ള  സി  കൃഷ്ണനുമായോ ജില്ലാ കമ്മറ്റിയുമായോ ആലോചിക്കാതെ ഡിസിസി പ്രസിഡന്റ്‌ ഏകപക്ഷീയമായി  തീരുമാനമെടുത്തുവെന്നാണ്‌ പരാതി.  പഞ്ചായത്ത്‌ യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാത്തതിനാൽ  മണ്ഡലം കോൺഗ്രസ്‌ വിശദീകരണം ചോദിച്ച വ്യക്തിയാണ്‌ രതീഷെന്നും വാർഡിന്റെ ചുമതല പോലും നിർവഹിക്കാൻ പ്രാപ്‌തിയില്ലാത്തയാളെ അംഗീകരിക്കാൻ കഴിയില്ലെന്നും സി  കൃഷ്ണൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top