26 April Friday

അനന്തപുരത്ത്‌ 40 ഫാക്ടറി 
3 മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021
കാസർകോട്‌ 
ജില്ലയിൽ 200ഓളം പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യത തെളിഞ്ഞു.   അതിൽ 40ഓളം  മൂന്ന്‌ മാസത്തിനകം  പ്രവർത്തനം ആരംഭിക്കും. കാസർകോട്‌ അനന്തപുരം വ്യവസായ പാർക്കിലാണ്‌  സംരംഭങ്ങൾക്ക്‌ അനുമതിയായത്‌.  
വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ഫാക്ടറി, ലിഫ്‌റ്റ്‌–- യന്ത്രപ്പടി നിർമാണ ഫാക്ടറി, റബർ അധിഷ്ഠിത ഫർണീച്ചർ നിർമാണകമ്പനി,  സർജിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനി, ഉപയോഗിച്ച എണ്ണയിൽ നിന്ന്‌ ബയോഡീസൽ  ഉൽപാദിപ്പിക്കുന്ന സംരംഭം, എൻജിൻ ഓയിൽ നിർമിക്കുന്ന റിഫൈനറി, ചോക്ലേറ്റ്‌ നിർമാണ സംരംഭം, കൺസ്‌ട്രകഷ്‌ൻ മിക്‌സ്‌ നിർമാണ സ്ഥാപനം  തുടങ്ങിയവയാണ്‌ ആദ്യഘട്ടത്തിൽ തുടങ്ങുന്നത്‌.
  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളാണ്‌ സംരംഭകരെ ആകർഷിക്കുന്നത്‌. ഫാക്ടറി തുടങ്ങാനുള്ള നടപടികൾ എളുപ്പമാക്കിയതും ജില്ലാ വ്യവസായകേന്ദ്രം വഴി സബ്‌സിഡി ഉറപ്പാക്കിയതും  ഭൂമി ലഭിക്കുന്നതുമാണ്‌   ജില്ലയിലേക്ക്‌ കൂടുതൽ വ്യവസായികളെ ആകർഷിക്കാൻ കാരണം. 
പത്ത്‌ ലക്ഷം രൂപ മുതൽമുടക്കുന്ന സംരംഭകർക്ക്‌ നാല്‌ ലക്ഷം രൂപ  തുടക്കത്തിൽ തന്നെ ലഭിക്കും.  25 ലക്ഷം വരെ മുതൽമുടക്കുള്ള കേന്ദ്രധിഷ്‌ഠിത പദ്ധതിയിൽ  ആകെ പദ്ധതിയുടെ 35 ശതമാനം സബ്‌സിഡി നൽകുന്നു. അതിന്‌ മുകളിൽ മുതൽമുടക്കുള്ള വ്യവസായങ്ങൾക്ക്‌ 40 ശതമാനം വരെയാണ്‌ സബ്‌സിഡി. 
10 കോടി രൂപയിൽ താഴെ മുതൽ മുടക്കുള്ള സംരംഭങ്ങൾ, മലിനീകരണ ബോർഡിന്റെ  ചുവന്ന വിഭാഗത്തിലല്ലെങ്കിൽ  രജിസ്‌റ്റർ ചെയ്‌തയുടൻ മൂന്ന്‌ വർഷ ലൈസൻസ്‌ ലഭിക്കും. ഓഫീസിൽ കയിറിയിറങ്ങാതെ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്‌.
ഇതിന്‌പുറമേ മടിക്കൈയിലെ നൂറ്‌ ഏക്കർ വ്യവസായ പാർക്ക്‌ യാഥാർഥ്യമാക്കാനുള്ള നടപടിയും ആരംഭിച്ചു. അവിടെ ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങൾക്കാണ്‌ പ്രാധാന്യം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top