27 April Saturday

അധ്യാപകരും 
ജീവനക്കാരും 
സ്‌കൂൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കാസർകോട്‌

എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ  വിദ്യാലയ ശുചീകരണ പ്രവർത്തനം തുടങ്ങി.   ഹൊസ്ദുർഗ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാതല ഉദ്‌ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ പി ഗംഗാധരൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ബീന, കെ അനിൽകുമാർ, പി ശ്രീകല, കെ ലളിത, കെ സുരേന്ദ്രൻ, പി പി കമല, എം ജിതേഷ്,  സതീഷ് ബാബു എന്നിവർ സംസാരിച്ചു.  
സെക്രട്ടറി കെ ഹരിദാസ് സ്വാഗതവും  കെ  വി രാജേഷ് നന്ദിയും പറഞ്ഞു
കാഞ്ഞങ്ങാട്‌ ജിഎഫ്ആർടിഎച്ച്എസ് സ്‌കൂളും ശുചീകരിച്ചു.  ജില്ലയിലാകെ 50 വിദ്യാലയങ്ങളാണ് രണ്ടുദിവസസത്തിൽ ശുചീകരിക്കുന്നത്. തുടർന്ന് വിവിധ സ്കൂളുകളിൽ ഘടക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും കൈമാറും.  ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top