29 March Friday

ജില്ലാ ആശുപത്രിക്ക് 
സൂപ്പർ സ്പെഷ്യാലിറ്റി മാസ്‌റ്റർ പ്ലാൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കാഞ്ഞങ്ങാട്  

ജില്ലാ ആശുപത്രിക്ക് സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. സമീപത്തെ ജില്ലാ ജയിൽ പൊയിനാച്ചിക്കടുത്ത്‌ മൈലാട്ടിയിലേക്ക്‌ മാറുന്നതോടെ ആ സ്ഥലം (1.5 എക്കർ) കൂടി ഉൾപ്പെടുത്തിയാണ്‌ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നത്‌.
 പ്രവർത്തന മികവിന് ദേശീയാംഗീകാരം നേടിയ ആശുപത്രിയ്‌ക്ക്‌ സ്ഥലപരിമിതിയാണ്‌ പ്രധാനപ്രശ്‌നം. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ആധുനിക ഓപ്പറേഷൻ തിയറ്റർ, കൂട്ടിരുപ്പുകാർക്കുള്ള സൗകര്യങ്ങൾ എന്നിങ്ങനെ  വിശദമായ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി പറഞ്ഞു.  കിഡ്കോയാണ്   തയ്യാറാക്കുന്നത്. 
 ആശുപത്രിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ പി ബേബി, വൈസ് പ്രസിഡന്റ്‌  ഷാനവാസ് പാദൂർ, സ്ഥിരം സമിതി അധ്യക്ഷ  എസ്‌ എൻ സരിത, ആശുപത്രി സൂപ്രണ്ട് ഡോ. കെ വി പ്രകാശ്, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. റിജിത് കൃഷ്ണൻ,  ആർഎംഒ ഡോ. ശ്രീജിത്ത് മോഹൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top