26 April Friday

ചിട്ടി തട്ടിപ്പ്: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

നീലേശ്വരം

ചിട്ടിനടത്തി ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
കോണ്‍ഗ്രസ് മുന്‍ കിനാനൂര്‍- കരിന്തളം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ചോയ്യംങ്കോട്, പിതാവ് ശിവരാമന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്‌ ഉമേശന്‍ വേളൂര്‍, കോണ്‍ഗ്രസ് നേതാക്കളായ ടി വി ഗോപകുമാര്‍, ശ്രീധരന്‍ എന്നിവര്‍ക്കെതിരെയാണ് നെല്ലിയടുക്കത്തെ ബ്രിട്ടോ ജോസഫിന്റെ പരാതിയില്‍ കേസെടുത്തത്.
2018 ഏപ്രില്‍ അഞ്ചുമുതല്‍ 2020 വരെ ചിട്ടിവച്ച വകയില്‍ ബ്രിട്ടോ ജോസഫിന് 309000 രൂപ നല്‍കാനുണ്ടെന്ന്‌ പരാതിയിൽ പറഞ്ഞു. ഇതിന്റെ പേരിലാണ്‌ ശ്രീജിത്തിന്റേയും ശിവരാമന്റെയും പേരില്‍ കേസെടുത്തത്. ചിട്ടിയിനത്തില്‍ മൂന്ന് ലക്ഷം രൂപ നല്‍കാനുണ്ടെന്ന മറ്റൊരു പരാതിയിലാണ് ശ്രീജിത്തിന് പുറമെ ഉമേശന്‍ വേളൂര്‍, ഗോപകുമാര്‍, ശ്രീധരന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തത്. 
മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിരിക്കെ ശ്രീജിത്ത് നടത്തിയ ചിട്ടിയില്‍ നിരവധി ആളുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ നല്‍കാനുണ്ട്. ഇതേതുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ശ്രീജിത്ത് നാട്ടില്‍നിന്നും മുങ്ങിയിരുന്നു. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞശേഷം, പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്ക് മാത്രം പണംനല്‍കി താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കിയശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോഴും നിരവധിപേര്‍ക്ക് പണം നല്‍കാനുണ്ട്. അതിലൊരാളാണ് പരാതിക്കാരനായ ബ്രിട്ടോ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top