കുണ്ടംകുഴി
ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് നബാർഡിന്റെ ധനസഹായത്തോടെ കുണ്ടംകുഴിയിൽ നിർമിച്ച കാർഷിക സേവന കേന്ദ്രവും ബാങ്ക് ഹെഡ്ഡോഫീസ് കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി.
ബാങ്ക് മാനേജിങ് ഡയറക്ടർ സുരേഷ് പായം റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാന ബ്രാഞ്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണനും യോഗ ഹാൾ കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് വൈസ് ചെയർമാൻ കെ പി സതീഷ് ചന്ദ്രനും സോളാർ സിസ്റ്റം കേരള ബാങ്ക് ഡയറക്ടർ സാബു അ ബ്രഹാമും ഉദ്‌ഘാടനം ചെയ്‌തു.
കർഷക പരിശീലന കേന്ദ്രം നബാർഡ് എജിഎം ദിവ്യയും കോൾഡ് സ്റ്റോറേജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയും ഡാറ്റ സെന്റർ കാസർകോട് സഹകരണ ജോയിന്റ് രജിസ്ട്രാർ സംഘം ലസിതയും ഉദ്ഘാടനം ചെയ്തു.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, സി ബാലൻ, ഇ പത്മാവതി, എ രവീന്ദ്ര, വി ചന്ദ്രൻ, ഭരത കുമാരൻ, എ ദാമോദരൻ, കെ ഉമാവതി, പ്രവീൺ കുമാർ, എം മണികണ്ഠൻ, ജയപുരം ദാമോദരൻ, ഇ കുഞ്ഞിരാമൻ, പി കെ ഗോപാലൻ, കെ അശോകൻ നായർ എന്നിവർ സംസാരിച്ചു.
എം അനന്തൻ സ്വാഗതവും കെ തമ്പാൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..