03 December Sunday

ആയിരങ്ങളെ സാക്ഷിയാക്കി
ഇ എം എസ് ഭവൻ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

പിലിക്കോട് 

സിപിഐ എം തൃക്കരിപ്പൂർ ഏരിയാക്കമ്മിറ്റിക്കുവേണ്ടി പടുവളത്ത് നിർമ്മിച്ച ഇ എം എസ് ഭവൻ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.  ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി.  ഇ എം എസ്, എ കെ ജി,  പി കൃഷ്ണപിള്ള, ഇ കെ നായനാർ, കോടിയേരി ബാലകൃഷ്ണൻ, സി കൃഷ്ണൻ നായർ, എ ബി ഇബ്രാഹിം മാസ്റ്റർ, വി കെ കുഞ്ഞിരാമൻ മാസ്റ്റർ,  രക്തസാക്ഷി ടി കെ ഗംഗാധരൻ എന്നിവരുടെ ഫോട്ടോ സംസ്ഥാനക്കമ്മിറ്റിയംഗം  കെ പി സതീഷ്ചന്ദ്രൻ അനാഛാദനം ചെയ്തു.  
സി കൃഷ്ണൻ നായർ സ്മാരക കോൺഫ്രൻസ് ഹാൾ എം രാജഗോപാലൻ എംഎൽഎയും നവ മാധ്യമ കേന്ദ്രം പി കരുണാകരനും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി ജനാർദ്ദനൻ,  കെ കുഞ്ഞിരാമൻ, കെ വി ജനാർദ്ദനൻ, ഡോ. വി പി പി മുസ്തഫ, വി വി രമേശൻ, ടി വി ഗോവിന്ദൻ,  എം വി കോമൻ നമ്പ്യാർ, കെ സുധാകരൻ, പി സി സുബൈദ, പി പി പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top