കാഞ്ഞങ്ങാട്
എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാസമ്മേളനം ഞായർ, തിങ്കൾ ദിവസങ്ങളിൽ കാഞ്ഞങ്ങാട് നടക്കും.
ഞായർ രാവിലെ 9.30ന് പി പത്മിനി നഗറിൽ (കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി സൂസൻ കോടി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 70048 അംഗങ്ങളെ പ്രതിനിധികരിച്ച് 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കൾ വൈകീട്ട് നാലിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി) തൊഴിലുറപ്പ് തൊഴിലാളികളുടെ റാലി നടക്കും.
സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..