കാഞ്ഞങ്ങാട്
അഴീക്കോടൻ രാഘവന്റെ ദീപ്ത സ്മരണകൾ അലയടിച്ച അന്തരീക്ഷത്തിൽ വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപനസമ്മേളനവും സുവർണ ജൂബിലി ഹാളും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ക്ലബിന്റെ ആദ്യകാല പ്രവർത്തകനും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം കർത്തമ്പുവിന്റെ ഫോട്ടോ അനാഛാദനംചെയ്തു. അഴീക്കോടൻ രാഘവന്റെ മക്കളായ സുധ അഴീക്കോടൻ, മധു അഴീക്കോടൻ തുടങ്ങിയവർ മുഖ്യാതിഥികളായി. മുൻ എംപി പി കരുണാകരൻ, ജില്ലാ സെക്രട്ടറിയറ്റംഗം വി വി രമേശൻ, ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ, പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്, എം പൊക്ലൻ, മൂലക്കണ്ടം പ്രഭാകരൻ, എം രാഘവൻ, ഡോ. സി ബാലൻ, ടി വി കരിയൻ, ദേവി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, വൈസ് പ്രസിഡന്റ് കെ സബീഷ്, വി വി തുളസി, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നേടിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി ചന്ദ്രന് മുഖ്യമന്ത്രി ഉപഹാരം നൽകി. ശിവജി വെള്ളിക്കോത്ത് സ്വാഗതവും കെ വി ജയൻ നന്ദിയും പറഞ്ഞു.
അഴീക്കോടൻ അനുസ്മരണ സമ്മേളനത്തിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ പ്രഭാഷണം നടത്തി. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കും ഉപഹാരങ്ങൾ നൽകി. തുടർന്ന് കലാപരിപാടികളുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..