കാഞ്ഞങ്ങാട്
‘സെറിബ്രൽ പാൾസി’ക്ക് ശരീരം തളർത്താനായെങ്കിലും മനസിനെയും ചിന്തകളെയും തളർത്താനാകില്ലെന്ന നിശ്ചയദാർഢ്യമാണ് നന്ദുവിന്. നാടിനെ കരുത്തോടെ നയിക്കുന്ന മുഖ്യമന്ത്രിയെ എന്തുവന്നാലും ഇത്തവണയും കാണണമെന്ന് നന്ദുവിന്റെ നിർബന്ധമായിരുന്നു. വാർധക്യസഹജമായ അസുഖത്തെതുടർന്ന് വിശ്രമത്തിലായ സിപിഐ എം മുൻ ജില്ലാ സെക്രട്ടറി എ കെ നാരായണനെ കണ്ട് മടങ്ങുംവഴി മുഖ്യമന്ത്രി വീൽചെയറിൽ റോഡരികിൽ കാത്തിരിക്കുകയായിരുന്ന നന്ദുവിനെ കണ്ടതോടെ നടന്നെത്തി കുശലാന്വേഷണം നടത്തി മനസ് പതറരുതെന്നും നാടുംവീട്ടുകാരും എന്നും കൂടെയുണ്ടാകുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. നിർമാണത്തൊഴിലാളിയായ അതിയാമ്പൂരിലെ മക്കാക്കോടൻ വീട്ടിൽ മോഹനന്റെയും എ ബേബിയുടെയും മകനായ നന്ദു 88 ശതമാനം അംഗപരിമിതനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..