06 December Wednesday
ഒറ്റപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങള്‍

വനിതാ കമീഷൻ പൊതുവിചാരണ ഒക്ടോബറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

കാസർകോട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ വനിതാ കമീഷൻ അംഗം 
പി കുഞ്ഞായിഷ പരാതി കേൾക്കുന്നു.

കാസർകോട്‌
സമൂഹത്തിൽ വിവിധ സാഹചര്യത്താൽ   ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്നങ്ങൾ കേൾക്കാൻ  സംസ്ഥാന വനിതാ കമീഷൻ  ജില്ലയിൽ ഒക്ടോബറിൽ പൊതുവിചാരണ നടത്തും. 
ഏറ്റവും കൂടുതൽ ഒറ്റപ്പെട്ട വനിതകൾ  ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണിതെന്ന് വനിതാ കമീഷനംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിലെ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.   
വിധവകൾ, വിവാഹ മോചനം നേടിയവർ,  അവിവാഹിതർ, ഭർത്താവിനെ കാണാതായവർ, മറ്റ് സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടവർ എന്നിവർക്ക് വിചാരണയിൽ പരാതി നൽകാം. ഇതിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് കമ്മിഷൻ സംസ്ഥാന സർക്കാരിന് കൈമാറും. 
തദ്ദേശ സ്ഥാപനങ്ങൾ, വനിതാ സംഘടനകൾ, കുടുംബശ്രീ എന്നിവ മുഖേന പൊതുവിചാരണ സംബന്ധിച്ച വിവരങ്ങൾ നൽകും. 
ജില്ലാ  സിറ്റിംഗിൽ 17 പരാതികൾ പരിഗണിച്ചു. മൂന്നെണ്ണം തീർപ്പാക്കി. ബാക്കിയുള്ള 14 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. ഗാർഹിക പീഡനം, അതിർത്തി തർക്കം, സ്വത്ത് തർക്കം എന്നിവ സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. മറ്റ് ജില്ലകളേക്കാൾ കുറവ് പരാതികളാണ് ജില്ലയിൽ നിന്ന് ലഭിച്ചതെന്ന് കുഞ്ഞായിഷ പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top