കാസർകോട്
മഞ്ചത്തടുക്കയിൽ വീട് കുത്തിത്തുറന്ന് കവർച്ച. സൈനബ മൊയ്തീന്റെ വീട്ടിൽ നിന്നാണ് ഒന്നരപ്പവൻ സ്വർണാഭരണവും 3500 രൂപയും കവർന്നത്. വീട്ടുകാർ സ്ഥലത്തില്ലായിരുന്നു.
ശനി രാവിലെ തിരിച്ചെത്തിയപ്പോഴാണ് വാതിൽപൂട്ട് പൊളിച്ച നിലയിൽ കണ്ടത്. സൈനബ കാസർകോട് പൊലീസിൽ പരാതി നൽകി.
മറ്റൊരു വീട്ടിലും കവർച്ചാശ്രമമുണ്ടായി. കഴിഞ്ഞ ദിവസം ഉളിയത്തടുക്ക ഐഎഡി ജങ്‌ഷന് സമീപത്തെ കെ കെ അബ്ദുൾ ഹാരിസിന്റെ വീട്ടിലും കവർച്ച നടന്നിരുന്നു. ആറരപവൻ സ്വർണവും പണവുമാണ് കവർന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..