26 April Friday

തിരികെ മണ്ണിൽ: ജനകീയ പരിപാടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
കാസർകോട്‌
ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യു ധനസഹായത്തോടെ, നബാർഡ്‌ ജില്ലയിൽ നടപ്പാക്കുന്ന നീർത്തട പദ്ധതിയുടെ ഭാഗമായി ‘തിരികെ  മണ്ണിലേക്ക്  പ്രകൃതിയിലേക്ക്’ എന്ന ജനകീയ പരിപാടിക്ക്‌ തുടക്കമായി. 
 സെന്റർ ഫോർ റിസർച്ച്‌ ആൻഡ്‌  ഡവലപ്മെന്റ്‌ എന്ന എൻജിഒയാണ്‌ നബാർഡ് നീർത്തടി പദ്ധതികൾ ഏറ്റെടുത്ത്‌ നടത്തുന്നത്‌. പെട്ടിക്കുണ്ട്, ചേരിപ്പാടി, മുഗു, കുഞ്ചാർ, ബനത്തുപാടി എന്നിവടങ്ങളിലാണ്‌  ജനകീയ പദ്ധതി നടത്തുന്നത്‌. കഴിഞ്ഞ 16  മുതൽ തുടങ്ങിയ പരിപാടി 30 വരെയുണ്ടാകും.1800  കുടുംബങ്ങളിൽ തുണി സഞ്ചി വിതരണം ചെയ്യും. കാലാവസ്ഥ മാറുന്നതിനനുസരിച്ച്‌ ഏറ്റെടുക്കേണ്ട തയ്യാറെടുപ്പുകളും ചർച്ച ചെയ്യും. 
2019 മുതലാണ്‌ നബാർഡ്‌ നീർത്തട പദ്ധതി തുടങ്ങിയത്‌.  മണ്ണ്  ജല സംരക്ഷണം, വളമിടൽ, കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള ഇടപെടൽ എന്നിവയാണ്‌ പ്രധാന പ്രവർത്തനം. സിമന്റ് തടയണ, കുളം നിർമാണം, പള്ളം സംരക്ഷണം, മതക്കങ്ങളുടെ നിർമാണം, കിണർ റീചാർജിങ്‌, ജൈവവളം, ഡോളോമൈറ്റ് വിതരണം,  ഫലവൃക്ഷം നട്ടുപിടിപ്പിക്കൽ, മണ്ണ്  പരിശോധന, സൗരോർജ റാന്തൽ വിതരണം, ആട്, കോഴി, പോത്ത്‌, മീൻ, തേനീച്ച കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്‌.
തുണി സഞ്ചിയുടെയും ലഘുലേഖ  വിതരണത്തിന്റെയും ജില്ലാതല  ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായർ നിർവഹിച്ചു. ഡോ. ശശികുമാർ അധ്യക്ഷനായി. നബാർഡ് ജില്ലാമാനേജർ കെ ബി ദിവ്യ,  ഇ സി ഷാജി,  കൃഷി ഓഫീസർ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മഹാലിംഗ പാട്ടാളി സ്വാഗതവും, കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top