20 April Saturday

പത്രപ്രചാരണത്തിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ചെങ്കള നായനാർ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. മൊയ്‌തീൻ ജാസിർ അലിയിൽനിന്നും ദേശാഭിമാനി വരിസംഖ്യ 
സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഏറ്റുവാങ്ങുന്നു

കാസർകോട്‌ 

ജനകീയ പക്ഷത്തിന്റെ നേരും ചിന്തയും പ്രചരിപ്പിക്കാൻ നാടൊരുങ്ങി.  ദേശാഭിമാനി പത്രത്തിന്റെ വരിക്കാരെ ചേർക്കാൻ ജില്ലയിലാകെ വിപുലമായ തയ്യാറെടുപ്പ്‌. അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ വ്യാഴാഴ്‌ചയാണ്‌ പ്രചാരണ പരിപാടികൾ തുടങ്ങിയത്‌. 
ചെങ്കള നാലാംമൈൽ ഇ കെ നായനാർ സഹകരണ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. 
 സി എച്ച്‌ കണാരൻ അനുസ്‌മരണദിനമായ ഒക്ടോബർ 20വരെയാണ്‌   പ്രചാരണം. ഈ കാലയളവിൽ പത്രത്തിന്‌ പുതിയ വരിക്കാരെ കണ്ടെത്തും.  കോവിഡ്‌ കാലത്ത്‌ നിലച്ച പത്രങ്ങൾ പുനഃസ്ഥാപിക്കാനും പാർടിയുടെ എല്ലാ ഘടകങ്ങളിലുമുള്ള പ്രവർത്തകരും നേതാക്കളും  ജനങ്ങളെ സമീപിക്കും. വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു വരിക്കാരെ ചേർക്കും.   
നായനാർ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. മൊയ്‌തീൻ ജാസിർ അലി, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ്‌ മുസ്‌തഫ എന്നിവർ എം വി ബാലകൃഷ്‌ണന്‌ വാർഷിക വരിസംഖ്യ കൈമാറി. സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, ആശുപത്രി മാനേജർ കെ പ്രദീപ്‌, എം ദീപക്ക്‌, ലോക്കൽസെക്രട്ടറി എ ആർ ധന്യവാദ്‌, ഏരിയാകമ്മിറ്റിയംഗം എ ശിവപ്രസാദ്‌ എന്നിവർ സന്നിഹിതരായി.  
നീലേശ്വരം ലോക്കലിലെ പട്ടേനയിൽ  പ്രചാരണത്തിന്‌ സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ  നേതൃത്വം നൽകി. മടിക്കൈ അടുക്കത്ത് പറമ്പിൽ ജില്ലകമ്മറ്റിയംഗം പി ബേബിയും നേതൃത്വം നൽകി. 15 വാർഷിക പത്രവും 15 മാസ വരിക്കാരെയും ചേർത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top