27 April Saturday
ആശ്വാസം തിരയടിച്ചു

മടക്കര ഹാർബറിന്‌ 44 കോടിയുടെ 
പദ്ധതി പരിഗണിക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

തൃക്കരിപ്പൂർ മണ്ഡലം തീരസദസ് പടന്നക്കടപ്പുറത്ത് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കരിപ്പൂർ

മടക്കര മീൻപിടുത്ത തുറമുഖം നവീകരണത്തിന് 44 കോടി രൂപയുടെ പ്രൊപ്പോസൽ ലഭിച്ചെന്നും മുൻഗണനാ ക്രമത്തിൽ ഇത് പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ. പടന്നക്കടപ്പുറത്ത് നടന്ന തൃക്കരിപ്പൂർ മണ്ഡലം തീരസദസിലാണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌. 

തീരസദസിൽ ഓൺലൈനിൽ ലഭിച്ച 146 പരാതികൾ പരിഹരിക്കാൻ ഇടപെടും. പടന്നക്കടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന ആദ്യഘട്ട സംവാദത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. ഇതിനുമുമ്പായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം നടന്നു. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. വിവിധ തദേശ ജന പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

    തീരപരിപാലന നിയമം, തീരദേശ ടൂറിസം, തീരദേശ റോഡ്, വീട് ഇല്ലാത്ത പ്രശ്നം, സഹകരണ സംഘ പ്രശ്നങ്ങൾ,  പട്ടയ പ്രശ്നം , ചെറുവത്തൂർ ഹാർബർ എൻജിനീയറിങ്‌ സബ് ഡിവിഷൻ ഓഫീസ് പ്രശ്നം തുടങ്ങിയവ ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിക്ക്‌ മുന്നിൽ ഉന്നയിച്ചു. 

ഉദ്‌ഘാടന ചടങ്ങിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ മാധവൻ മണിയറ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത,

പഞ്ചായത്ത് പ്രസിഡന്റുമാരായ സി വി പ്രമീള, പി വി മുഹമ്മദ് അസ്ലം, വി കെ ബാവ, വൈസ് പ്രസിഡന്റ്‌ പി ശ്യാമള, ജില്ലാ പഞ്ചായത്തംഗം സി ജെ സജിത്ത്, പി മനു, ബ്ലോക്ക് പഞ്ചായത്തംഗം കെ അനിൽകുമാർ, ഇ കുഞ്ഞിരാമൻ, കെ വി ഗംഗാധരൻ, പി കെ സി റൗഫ് ഹാജി, എം ഭാസ്കരൻ, വി കെ ഹനീഫ ഹാജി, ഇ നാരായണൻ, എം ഗംഗാധരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവൻ സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ  പി വി സതീശൻ നന്ദിയും  പറഞ്ഞു.

 

മടക്കരയിലെ ഹാർബർ എൻജിനിയറിങ് 
ഡിവിഷൻ ഓഫീസ്‌ നിർത്തലാക്കില്ല

പടന്നക്കടപ്പുറം

മടക്കരയിലെ ചെറുവത്തൂർ ഹാർബർ എൻജിനിയറിങ് ഡിവിഷൻ ഓഫീസ്‌ നിർത്തലാക്കില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ  അറിയിച്ചു.  നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ തീരസദസിന്റെ ഭാഗമായി നടന്ന അദാലത്തിൽ പ്രശ്‌നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ പരിഹാരം കണ്ടെത്തുകയായിരുന്നു.    അദാലത്തിൽ മന്ത്രി മണ്ഡലത്തിലെ ജനപ്രതിനിധികളിൽ നിന്നുമാണ്‌ മണ്ഡലത്തിൽ നടപ്പാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള  ആവശ്യങ്ങൾ ആരാഞ്ഞത്‌. കൂടുതൽ ഉയർന്നുവന്ന ആവശ്യം തീരദേശപരിപാലന നിയമത്തിന്റെ ഭാഗമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളായിരുന്നു. നിയമത്തിലെ കരട് പരിശോധിച്ച് തെളിവെടുപ്പ് നടത്തുന്നതിന് ജൂൺ മൂന്നിന്  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്നും  പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർമാൻ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, മറ്റ്‌ ജനപ്രതിനിധികൾ എന്നിവരെല്ലാം തീരദേശത്തിന്റെ വികസനത്തിലേക്കുള്ള ആവശ്യങ്ങൾ ഒന്നൊന്നായി അറിയിച്ചു. എം രാജഗോപാലൻ എംഎൽഎയും നിർദേശങ്ങൾ നിവേദനത്തിലൂടെ മന്ത്രിക്ക്‌ കൈമാറി. ചെറുവത്തൂർ ഗവ. ഫിഷറീസ്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പൂർത്തിയായ കെട്ടിടത്തിൽ ഇലക്‌ട്രിഫിക്കേഷൻ നടത്തിയില്ലെന്ന് അറിയിച്ചപ്പോൾ 20 ദിവസത്തിനകം പൂർത്തീകരിച്ച്‌ ജൂണിൽ തന്നെ ഉദ്‌ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  വലിയപറമ്പ്, തൃക്കരിപ്പൂർ  പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കുന്നതിനും ശുദ്ധജലം ഉറപ്പുവരുത്താനും  കലക്ടർ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും ഉദ്യോസ്ഥരുടേയും യോഗം ചേരാനും തീരുമാനിച്ചു. ആവശ്യങ്ങൾ ഒന്നാന്നായി ഉയർന്നപ്പോൾ നടപ്പാക്കാൻ പറ്റുന്നവ ഉടൻ തന്നെ പൂർത്തീകരിക്കാനും വകുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ മന്ത്രി നിർദേശംനൽകി. 

 
കാഞ്ഞങ്ങാടും  
ഉദുമയിലും ഇന്ന് 
കാസർകോട്‌
തീരദേശത്തെ കേൾക്കാനും ചേർത്തുപിടിക്കാനും സംസ്ഥാന സർക്കാരിന്റെ നേൃത്വത്തിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന തീരസദസ്‌ ബുധനാളെച കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിൽ നടക്കും.  മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കും.
രാവിലെ9.30ന്‌ ഹൊസ്ദുർഗ് താലൂക്ക് മിനി കോൺഫറൻസ് ഹാൾ, പകൽ 11ന് കാഞ്ഞങ്ങാട്‌ ഫിഷറീസ്‌ ഗേൾസ് സ്‌കൂൾ, പകൽ മൂന്നിന് ഉദുമ ഐശ്വര്യ ഓഡിറ്റോറിയം, 4.30ന് പാലക്കുന്ന്‌ സാഗർ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്‌ സദസ്സ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top