16 April Tuesday

ജനപഥങ്ങളിൽ കർഷക ലോങ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

കർഷകസംഘം തെക്കൻമേഖല കർഷക ലോങ് മാർച്ച് കാലിച്ചാമരത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വെള്ളരിക്കുണ്ട്‌/പടുപ്പ്‌
റബർ മേഖലയിലെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കർഷകസംഘം 26ന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്‌ മുന്നോടിയായി മലയോര റബർ മേഖലയിൽ രണ്ട്‌ ലോങ്‌ മാർച്ചുകൾ പ്രയാണംതുടങ്ങി. ഇരുജാഥകളും ബുധനാഴ്‌ച മാലക്കല്ലിൽ സമാപിക്കും. മുൻ മന്ത്രി എം എം മണി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.
റബറിന്‌ 300 രൂപ പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ സംഭരിക്കുക, റബർ കാർഷിക വിളയല്ലെന്ന നീതിആയോഗ്‌ തീരുമാനം പുനഃപരിശോധിക്കുക, റബർ ആസ്ഥാനവും അനുബന്ധ സ്ഥാപനങ്ങളും കേരളത്തിൽ നിലനിർത്തുക, ആവർത്തന കൃഷിക്കുള്ള സഹായം നിർത്തിയത്‌ പുനഃപരിശോധിക്കുക, ഇറക്കുമതിനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌  രാജ്‌ഭവനിലേക്ക്‌ 26ന്‌ മാർച്ച്‌. 
കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ ലീഡറും ട്രഷറർ പി ആർ ചാക്കോ മാനജറുമായ തെക്കൻ മേഖലാ ലോങ്‌ മാർച്ച്‌  രാവിലെ കാലിച്ചാമരത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. കെ ലക്ഷ്മണൻ അധ്യക്ഷനായി. പി ജനാർദനൻ, പി ആർ ചാക്കോ എന്നിവർ സംസാരിച്ചു. കരുവക്കാൽ ദാമോദരൻ സ്വാഗതം പറഞ്ഞു. ജാഥ കുന്നുംകൈ, ഭീമനടി, പ്ലാച്ചിക്കര, വെള്ളരിക്കുണ്ട്‌ എന്നിവിടങ്ങളിൽ പര്യടനം നടത്തി. കുന്നുംകൈയിൽ ഇ ടി ജോസ് അധ്യക്ഷനായി. സി കെ ബിജു സ്വാഗതം പറഞ്ഞു. ഭീമനടിയിൽ ടി കെ സുകുമാരൻ അധ്യക്ഷനായി.പി എ മാത്യു സ്വാഗതം പറഞ്ഞു. പ്ലാച്ചിക്കരയിൽ സി കൃഷ്ണൻ അധ്യക്ഷനായി. ജോസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ടിലെ ആദ്യദിവസത്തെ സമാപനം മുൻ എം പി പി കരുണാകരൻ ഉദ്‌ഘാടനം ചെയ്‌തു.പി ആർ സുമേഷ് അധ്യക്ഷനായി.സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം, പി ജനാർദനൻ, പി ആർ ചാക്കോ എന്നിവർ സംസാരിച്ചു. സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിന്‌ കർഷകർ കേൾക്കാനും ജാഥയിൽ നടക്കാനും ഒപ്പം ചേർന്നു. വിവിധ കേന്ദ്രങ്ങളിൽ  ലീഡർ, മാനേജർ എന്നിവർക്ക്എ പുറമെ കരുവക്കാൽ ദാമോദരൻ, ടി പി ശാന്ത എന്നിവർ സംസാരിച്ചു.
      കെ ആർ ജയാനന്ദ ലീഡറും സി പ്രഭാകരൻ മാനേജറുമായ വടക്കൻ മേഖലാ ലോങ്‌മാർച്ച്‌ ഇരിയണ്ണിയിൽ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. എ പ്രഭാകരൻ അധ്യക്ഷനായി. കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞിരാമൻ, സി പ്രഭാകരൻ, കെ ആർ ജയാനന്ദ എന്നിവർ സംസാരിച്ചു. എ മോഹനൻ സ്വാഗതം പറഞ്ഞു. എരിഞ്ഞിപ്പുഴ പാലം, ബേത്തൂർപാറ, ശങ്കരമ്പാടി, പടുപ്പ്‌, എന്നിവിടങ്ങളിൽ പര്യടനം നടത്തി. എരിഞ്ഞിപ്പുഴ പാലത്തിൽ നാരായണൻ അധ്യക്ഷനായി. മുരളീധരൻ സ്വാഗതം പറഞ്ഞു. ബേത്തൂർപാറയിൽ കെ മണികണ്ഠൻ അധ്യക്ഷനായി. നാരായണൻ സ്വാഗതം പറഞ്ഞു. കാവുങ്കാലിൽ ലോഹിതാക്ഷൻ അധ്യക്ഷനായി. മധുസൂദനൻ സ്വാഗതം പറഞ്ഞു. സി ബാലൻ, കെ പി രാമചന്ദ്രൻ, എ ചന്ദ്രശേഖരൻ, കെ രവീന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
 
ലോങ്‌ മാർച്ച്‌ ഇന്ന്‌ 
തെക്കൻ മേഖല    
രാവിലെ 10ന്‌: കല്ലഞ്ചിറ 
11ന്‌:                   ബളാൽ 
12.30:                  കോട്ടക്കുന്ന്‌  
3.30:                   കള്ളാർ  
വടക്കൻ മേഖല
ബന്തടുക്ക
മാനടുക്കം
പാടി
കോളിച്ചാൽ
5ന്‌: മാലക്കല്ല്‌ (സമാപനം)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top