24 April Wednesday
29 രോഗികൾ ചികിത്സയിൽ

4 പേർക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കാസർകോട്‌
ജില്ലയിൽ നാല് പേർക്ക്‌ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ 32 വയസുള്ള കോടോം‐ ബേളൂർ സ്വദേശിക്കും 43 കാരനും 55 വയസുള്ള മംഗൽപാടി സ്വദേശിക്കും മുംബൈയിൽ നിന്നെത്തിയ 35 വയസുള്ള പൈവളികെ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്‌. കോടോം ബേളൂർ സ്വദേശി 43 കാരൻ ഗൾഫിൽനിന്ന്‌ വന്നതല്ല. രോഗം എങ്ങനെ വന്നുവെന്ന്‌ പരിശോധിക്കുകയാണ്‌. ജില്ലയിൽ ഇതോടെ രോഗികളുടെ എണ്ണം 209 ആയി.  61 വയസുള്ള  മംഗൽപാടി സ്വദേശി ശനിയാഴ്‌ച രോഗമുക്തി നേടി. മൂന്നാം ഘട്ടത്തിൽ 31 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. നിലവിൽ 29 രോഗികൾ ചികിത്സയിലാണ്‌. ഒന്നും രണ്ടും ഘട്ടങ്ങളിലായി 178 പേർ രോഗമുക്തി നേടി. മൂന്നാം ഘട്ടത്തിൽ രണ്ടുപേർ രോഗമുക്തി നേടി.  
  ജില്ലയിൽ നിരീക്ഷണത്തിലുള്ളത്‌ 2785 പേരാണ്‌. വീടുകളിൽ 2278 പേരും ആശുപത്രികളിൽ 507 പേരും. 6094 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 5434 ഫലം നെഗറ്റീവാണ്‌. 263 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ശനിയാഴ്‌ച പുതിയതായി 20 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.  398 പേർ നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top