16 April Tuesday
ജില്ലയ്‌ക്ക്‌ 36 വയസ്സ്‌

പ്രതീക്ഷനൽകി എൽഡിഎഫ്‌ സർക്കാർ: എം വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
കാസർകോട്
കാസർകോട്‌ ജില്ല 36–-ാം ജന്മദിനത്തിലെത്തുമ്പോൾ വിവിധ മേഖലകളിൽ പുതിയ പ്രതീക്ഷയും കരുത്തും പകരുകയാണ്‌ എൽഡിഎഫ്‌ സർക്കാരെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു.  കോവിഡ്‌ മഹാമാരിയും ലോക്ക്ഡൗണും  പ്രയാസപ്പെടുത്തുമ്പോൾ    ജില്ലയുടെ ആരോഗ്യമേഖലയിലെ പരിമിതികൾ തിരിച്ചറിഞ്ഞു സർക്കാർ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്‌.    
നൂറ്റാണ്ടുകളായുള്ള പരസ്പരബന്ധവും മനുഷ്യപറ്റും ചവിട്ടിമെതിച്ച് മംഗളൂരുവിലേക്കുള്ള അതിർത്തികൾ കർണാടകയിലെ ബിജെപി സർക്കാർ കൊട്ടിയടച്ചത്‌ ജില്ലയെ ദുരിതത്തിലാക്കാമെന്ന രാഷ്ട്രീയ കുബുദ്ധിയോടെയാണ്‌. എന്നാൽ  സംസ്ഥാന സർക്കാർ റെക്കോഡ്‌ വേഗത്തിലാണ് ജില്ലയിലെ ആരോഗ്യരംഗത്തിന് നവശക്തി പകർന്നത്. 
ഉക്കിനടുക്കയിലെ കാസർകോട്‌ ഗവ. മെഡിക്കൽ കോളേജ് കെട്ടിടത്തിൽ കോവിഡ് കെയർ ആശുപത്രി മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ ദിവസങ്ങൾകൊണ്ട് സജ്ജമാക്കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവ കോവിഡ്‌ ചികിത്സയിൽ മാതൃകയായി. തൃക്കരിപ്പൂരിലും, മംഗൽപാടിയിലും ഗവ. ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും  നിയോഗിച്ചു. കഴിഞ്ഞ നാലുവർഷത്തിനിടയിൽ ആർദ്രം മിഷനിലൂടെ ലഭ്യമാക്കിയ അടിസ്ഥാന സൗകര്യവികസനം അനുഗ്രഹമായി. 
തെക്കിൽ ദേശീയപാതയോരത്ത്  ടാറ്റായുടെ സഹായത്തോടെയുള്ള  540 കിടക്കകളുള്ള ആശുപത്രി  നിർമാണം ദ്രുതഗതിയിൽ നടക്കുന്നു. തലപ്പാടി–- നീലേശ്വരം ദേശിയപാതവികസനം,മലയോര പാത എന്നിവ സാധ്യമാകുന്നതും ഗെയിൽ  പൈപ്പ്‌ ലൈൻ പദ്ധതി പൂർത്തിയാകുന്നതും പ്രതീക്ഷാഭരിതമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top