16 April Tuesday

കടലിൽ ബോട്ട്‌ തകർന്നു; 3 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

നെല്ലിക്കുന്ന് കസബ കടപ്പുറത്ത് തിരമാലയിൽപെട്ട് തകർന്ന ബോട്ട്‌

 കാസർകോട്

നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ശക്തമായ തിരമാലയിൽപെട്ട് ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കസബയിലെ മുരളി (48), പ്രസീലൻ (37), നീലേശ്വരത്തെ രാകേഷ് (36) എന്നിവർക്കാണ് പരിക്ക്‌.  കാസർകോട് ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കസബയിലെ രാഘവൻ, കരുണാകരൻ എന്നിവരാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. 
വ്യാഴം രാവിലെ ആറോടെയാണ് അപകടം. കസബയിലെ ബാലന്റെ ഉടമസ്ഥതയിലുള്ള നാഗരാജ് ബോട്ടാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ തീരത്ത് അടുക്കാറായപ്പോൾ ശക്തമായ തിരമാലയിൽപെട്ടത്. ബോട്ട് തകർന്ന് വലയും മത്സ്യവും നശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീരദേശത്ത്‌ ശക്തമായ കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യാനങ്ങളും ബോട്ടുകളും സുരക്ഷിതമായി വെക്കണമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top