29 March Friday

ഇന്ധന വിലവർധന ജീവനക്കാരും അധ്യാപകരും ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
കാസർകോട്
പെട്രോളിയം ഉൽപന്നങ്ങളുടെ അനിയന്ത്രിത വില വർധനവിനെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി. എഫ്എസ്ഇടിഒ നേതൃത്വത്തിൽ  കാഞ്ഞങ്ങാട് നടത്തിയ ധർണ്ണ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.  എം വി ശശിധരൻ,  കെ രാഘവൻ,  വി ചന്ദ്രൻ, എ വി മനോജ്കുമാർ, കെ ഭാനുപ്രകാശ്, എ ആർ വിജയകുമാർ എന്നിവർ സംസാരിച്ചു.  കെ പി ഗംഗാധരൻ അധ്യക്ഷനായി.  കെ ഹരിദാസ് സ്വാഗതവും കെ വി രാജേഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top