29 March Friday

ആരും പുറത്തിറങ്ങിയില്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കോവിഡ്‌ നിയന്ത്രണങ്ങളെ തുടർന്ന്‌ കാഞ്ഞങ്ങാട്‌ നഗരത്തിൽ ഞായറാഴ്‌ച പരിശോധന നടത്തുന്ന പൊലീസ്‌

കാസർകോട്‌
കോവിഡ്‌ വ്യാപനം ശക്തമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സഹകരിച്ച്‌ ജനങ്ങൾ. ഭൂരിഭാഗവും വീട്ടിലിരിക്കാൻ തീരുമാനിച്ചപ്പോൾ  ജില്ലയിലാകെ ലോക്ക്‌ഡൗണിന്‌ സമാനായിരുന്നു ഞായർ സ്ഥിതി. വാഹനങ്ങൾ കൂടുതലും നിരത്തിലിറങ്ങിയില്ല. ആവശ്യക്കാർ മാത്രമാണ്‌ വാഹനങ്ങളുമായെത്തിയത്‌. കെഎസ്‌ആർടിസി സർവീസ്‌ നടത്തി. കാസർകോട്‌ ഡിപ്പോയിൽ നിന്ന്‌ 16 ബസും കാഞ്ഞങ്ങാട്‌ ആറും ഓടി. കണ്ണൂർ, കാഞ്ഞങ്ങാട്‌, മംഗളൂരു എന്നിവിടങ്ങളിലേക്കാണ്‌ ബസുകൾ ഓടിയത്‌. യാത്രക്കാർ കുറവായിരുന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. ഓട്ടോ റിക്ഷകൾ പരിമിതമായ നിലയിൽ ഓടി. വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. 
ഞായർ രാവിലെ ഏഴ്‌ മുതൽ ജില്ലയിൽ പൊലീസ്‌ പരിശോധന തുടങ്ങിയിരുന്നു. കാസർകോട്‌ സബ്‌ഡിവിഷനിൽ 25 കേന്ദ്രങ്ങളിൽപൊലീസ്‌ പരിശോധനയുണ്ടായി. കാസർകോട്‌ നഗരത്തിൽ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടന്നു. വിവാഹം, മരണം, ആശുപത്രി തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയത്‌. 
നീലേശ്വരം  ദേശീയപാത, കോൺവെന്റ് ജംങ്‌ഷൻ  എന്നിവിടങ്ങളിൽ  പൊലീസ്‌ പരിശോധന നടത്തി. മൊബൈൽ പട്രോളിങ്ങും ബൈക്കിൽ നടത്തി. കാഞ്ഞങ്ങാട് പുതിയകോട്ട, സൗത്ത്, മടിയൻ, ചിത്താരി, അലാമിപ്പള്ളി, കോട്ടച്ചേരി സർക്കിൾ എന്നിവിടങ്ങളിലെല്ലാം പൊലീസ് വാഹനങ്ങൾ കൈകാട്ടി നിർത്തി പരിശോധിച്ചു. ദേശീയപാത വിജനമായിരുന്നു. ചരക്കുലോറികളും കുറവായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top