20 April Saturday

നാടെങ്ങും ഡിവൈഎഫ്‌ഐ സെക്കുലർ യൂത്ത് ഫെസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

കടുമേനിയിൽ സെക്കുലർ ഫെസ്റ്റിന്റെ ഭാഗമായി ഡിവെെഎഫ്ഐ നടത്തിയ സെക്കുലർ റാലി

വെള്ളരിക്കുണ്ട്      

ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികൾ മലയോരത്ത് കലാപരിപാടികളോടെ സെക്കുലർ യൂത്തുഫെസ്റ്റ്‌ സംഘടിപ്പിച്ചു.
കുന്നുംകൈ മേഖലാ കമ്മിറ്റി കപ്പാത്തിയിൽ നടത്തിയ യൂത്തുഫെസ്‌റ്റ്‌ ബ്ലോക്ക് സെക്രട്ടറി പി വി അനു ഉദ്ഘാടനം ചെയ്തു. കെ വി സൗഭാഗ്യ അധ്യക്ഷയായി. യു കരുണാകരൻ, ഇ ടി ജോസ്, കെ വി സുകുമാരൻ എന്നിവർ സംസാരിച്ചു. കെ ബാബു സ്വാഗതവും കെ മനീഷ് നന്ദിയും പറഞ്ഞു. 
ചിറ്റാരിക്കാൽ മേഖലാ കമ്മിറ്റി കടുമേനിയിൽ നടത്തിയ ഫെസ്റ്റ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി സത്യപാലൻ ഉദ്ഘാടനം ചെയ്തു. നന്ദു ഭാസ്കർ അധ്യക്ഷനായി. പി വി അനു, എൻ വി ശിവദാസ്, പി കെ മോഹനൻ, പി വി സതീദേവി എന്നിവർ സംസാരിച്ചു. കെ കെ ദിപിൻ സ്വാഗതം പറഞ്ഞു. പറമ്പ മേഖലാ കമ്മിറ്റി നാട്ടക്കല്ലിൽ നടത്തിയ പരിപാടി കെ പി നാരായണൻ ഉദ്ഘാടനം ചെയ്തു. സജിൻ രാജ് അധ്യക്ഷനായി. എം സി രാധാകൃഷ്ണൻ, ടി അനീഷ് എന്നിവർ സംസാരിച്ചു. കെ വി വിജിത് സ്വാഗതവും കെ എസ് ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. 
ബളാല്‍ കനകപ്പള്ളിയിൽ കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി എം ബിജു ഉദ്ഘാടനം ചെയ്തു. വി അജിത് അധ്യക്ഷനായി. കെ സജിൻരാജ്, കെ സി സാബു, ജോസഫ് രാജു, പി മോഹനൻ എന്നിവർ സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. പാലാവയലിൽ സി വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിഷോർ ബാലചന്ദ്രൻ അധ്യക്ഷനായി.  പ്രകാശ് ജോസഫ് സംസാരിച്ചു. അതുൽ രാജ് സ്വാഗതം പറഞ്ഞു.
എളേരിയിൽ എ പി അൻവർ ഉദ്ഘാടനം ചെയ്തു. വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, കെ ഒ അനിൽകുമാർ, ടി കെ ചന്ദ്രമ്മ, ആർ ജിഷ്ണു, എ രജിത് എന്നിവർ സംസാരിച്ചു. ടി കെ ഗിരീഷ് സ്വാഗതം പറഞ്ഞു. ഭീമനടി കുറുഞ്ചേരിയിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ അഭിരാം ഉദ്ഘാടനം ചെയ്തു. ടി വി പ്രവീൺ അധ്യക്ഷനായി. സി വി ശശിധരൻ, ടി വി രാജീവൻ എന്നിവർ സംസാരിച്ചു. അഖിൽ ബാലകൃഷ്ണൻ സ്വാഗതവും അമൽദേവ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top