19 December Friday

അനധികൃത മീൻപിടിത്തം: 
2 കർണാടക ബോട്ട്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

അനധികൃത മീൻപിടിത്തത്തെതുടർന്ന്‌ പിടികൂടിയ ബോട്ടുകൾ

 കാഞ്ഞങ്ങാട്

ഫിഷറീസ്‌ വകുപ്പധികൃതരും കോസ്റ്റൽ പൊലീസും,  മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ  സംയുക്ത പട്രോളിങിൽ അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട്‌ കർണാടക ബോട്ടുകൾ പിടികൂടി. മംഗളൂരുവിലെ  ഓറഞ്ച്, ആഷിയാന ബോട്ടുകളാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ വി സുരേന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടിയത്. വ്യാഴം  രാത്രി ഒമ്പതിന്‌  കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്തിന് ഒമ്പതുനോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ബോട്ടുകൾ പിടികൂടിയത്. പിടികൂടിയ ബോട്ടുകൾ തൈക്കടപ്പുറത്ത് എത്തിച്ചു.  പിടികൂടിയ ബോട്ടുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. 13-ന് പിടികൂടിയ 4 ബോട്ടുകളിൽ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top