19 December Friday

‘കുടക്കീഴിൽ’ ഉണരും
ഇവരുടെ ജീവിതം

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

പിലിക്കോട് വയൽ പിസികെആർ സ്മാരക വായനശാലാ വനിതാവേദിയുടെ കുടനിർമാണം.

പിലിക്കോട്‌
സോപ്പ്‌ നിർമാണം പഠിച്ചു. പലർക്കും വരുമാനമാർഗമായി. ഇനിയും കുറെ പേരുണ്ടല്ലോ ബാക്കി. അവർക്കുമെന്തെങ്കിലും തൊഴിൽ വേണ്ടേ?... ഈ ആലോചനയ്ക്കൊടുവിലാണ് പിലിക്കോട് വയൽ പിസികെആർ വായനശാല വനിതാ വേദി നേതൃത്വത്തിൽ കുട നിർമാണ പരിശീലനം തുടങ്ങിയത്.  ഇപ്പോൾ 30 പേർ  അസ്സലായി കുടകളുണ്ടാക്കും. ‘ഞങ്ങടെ കുടയ്‌ക്ക് പരസ്യമില്ല, പക്ഷേ, അമ്മമാർ ഉണ്ടാക്കുമ്പോൾ ആ സുരക്ഷിതത്വം കുടയിലൂടെ നിങ്ങൾക്കും കിട്ടും. ’-മാസംതോറും 1,000രൂപയെങ്കിലും  കിട്ടിയാൽ അതുകുടുംബത്തിനൊരു തണലായല്ലോ..’’ വനിതാവേദി സെക്രട്ടറി കെ വി മിനി പറഞ്ഞു. 
ഇപ്പോൾ സാധാരണ കുട നിർമാണമാണ് പഠിച്ചതെങ്കിലും മൂന്നായും നാലായുമൊക്കെ മടക്കാവുന്ന കുട, തുറന്നാൽ ലൈറ്റ് കത്തുന്നത്, നനവുനിൽക്കാത്ത തുണി, ഏറ്റവും ചെറിയ കുട , കുടയുടെ പിടിയിലൂടെ ഫോൺ സംഭാഷണം നടത്താനും പാട്ടുകേൾക്കാനും കഴിയുന്ന ബ്ലൂടൂത്ത് കുടകളും നിർമിക്കണമെന്നാണ്  ആഗ്രഹം.  പരിശീലനം ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.   കെ വി ഉഷ അധ്യക്ഷയായി.  എം മാധവൻ,  പി ടി രാജേഷ്,  കെ വി മിനി, ഒ പി  രാഗിണി  സരോജിനി, സന്ധ്യ എന്നിവർ  സംസാരിച്ചു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top