വെള്ളരിക്കുണ്ട്
എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജില 18 സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എസ്‌എഫ്‌ഐയുടെ പെൺപട. എട്ടുമേജർ സീറ്റിലും 10 മെെനർ സീറ്റുകളിലും എസ്‌എഫ്‌ഐയുടെ വനിതാസ്ഥാനാർഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ശ്രേയ ജയൻ(ചെയർമാൻ), ആർ അഞ്ജു (വൈസ് ചെയർമാൻ), ആര്യ രാഘവൻ(ജനറൽ സെക്രട്ടറി), നന്ദന മോഹൻ (ജോയിന്റ് സെക്രട്ടറി), ടി വി മേഘ (കൗൺസിലർ), സാനിയ പ്രകാശ് (മാഗസിൻ എഡിറ്റർ), അഞ്ജന വിശ്വനാഥ്(ഫൈൻ ആർട്സ് സെക്രട്ടറി), സി അരുണിമ (സ്പോർട്സ് ക്യാപ്റ്റൻ) എന്നിവരാണ് പ്രധാന സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഷിയ സുരേഷ്, - ടി ശരണ്യ, - പി കെ ദിവ്യ, അക്ഷയ സന്തോഷ്, - സി അശ്വതി, പി വി സനുഷ എന്നിവരാണ് അസോസിയേഷൻ സെക്രട്ടറിമാർ. ലിമിയ തോമസ്, പി വി നിയ, കെ എം ആദിത്യ, എം അനഘ എന്നിവർ ബാച്ച് പ്രതിനിധികളായി. 43 വർഷത്തിനിടെ മൂന്നുതവണ മാത്രമാണ് ഇവിടെ എസ്എഫ്ഐ ഇതര സംഘടന വിജയിച്ചത്. ആഹ്ലാദ പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ ഏരിയാ സെക്രട്ടറി അഡോൺ ഫ്രാൻസിസ് യൂണിയൻ അംഗങ്ങളെ പരിചയപ്പെടുത്തി. കെ എസ് അരുണേഷ് അധ്യക്ഷനായി.
ഏരിയാ പ്രസിഡന്റ് പി പി ശ്രീലക്ഷ്മി, അജിത്ത് ചന്ദ്രൻ, ആര്യ രാഘവൻ, ശ്രേയ ജയൻ എന്നിവർ സംസാരിച്ചു. എം കെ അശ്വിൻ സ്വാഗതം പറഞ്ഞു.
ആറിടത്ത്
എസ്‌എഫ്‌ഐക്ക്
എതിരില്ല
കാസർകോട്
കണ്ണൂർ സർവകലാശാലക്ക് കീഴിൽ നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിലെ ആറു കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.
എതിരായി പത്രിക നൽകാൻപോലും മറ്റു വിദ്യാർഥി സംഘടനകൾക്ക് കഴിഞ്ഞില്ല. എളേരിത്തട്ട് നായനാർ ഗവ. കോളേജ്, ഐഎച്ച്ആർഡി പള്ളിപ്പാറ, ഗവ. കോളേജ് കിനാനൂർ കരിന്തളം, മടിക്കൈ ഐഎച്ച്ആർഡി, നീലേശ്വരം സർവകലാശാല ക്യാമ്പസ്, എസ്‌എൻഡിപി കോളേജ് കാലിച്ചാനടുക്കം കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. പെരിയ എസ്എൻ കോളേജിൽ നാലുസീറ്റിലും മുന്നാട് പീപ്പിൾസ് കോളേജിൽ മൂന്നു സീറ്റിലും ഉദുമ ഗവ. കോളേജ്, ചീമേനി ഭുവനേശ്വരി കോളേജിൽ ഒരുസീറ്റിലും എസ്‌എഫ്‌ഐ ജയിച്ചു. 29നാണ് യൂണിയൻ യൻ തരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..