27 April Saturday

വിദേശത്ത്‌ ജോലിയോ; കൂടെയുണ്ട്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
കാസർകോട്‌
ഉന്നതപഠനം പൂർത്തിയാക്കിയിട്ടും സാമ്പത്തിക പ്രയാസം മൂലം വിദേശ ജോലിയെന്ന സ്വപ്‌നം ബാക്കിയാക്കിയ പട്ടികജാതി വിഭാഗകാർക്ക്‌  സാമ്പത്തിക സാഹായവുമായി പട്ടികജാതി വികസന വകുപ്പ്. യുവതി യുവാക്കൾക്ക് വിദേശത്ത് കണ്ടെത്താൻ സഹായമാകുകയാണ് വിദേശ തൊഴിൽ സാമ്പത്തിക സഹായ പദ്ധതി. ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യവും പരിശീലനവും ലഭിച്ചവർക്ക് വിദേശ തൊഴിൽ നേടുന്നതിനായി യാത്രയ്ക്കും വിസ ചെലവുകൾക്കുമായി ഒരു ലക്ഷം രൂപ നൽകും. ജില്ലയിൽ 23 പേർക്ക് സഹായം ലഭിച്ചു. 2019–- -2020 വർഷത്തിൽ 10 പേർക്ക് പദ്ധതിയിൽ ആനുകൂല്യം നൽകി. ആദ്യഘട്ടത്തിൽ 60,000 രൂപയും രണ്ടാം ഘട്ടത്തിൽ 40,000 രൂപയും  നൽകും. 
20 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ളവരും വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം അപേക്ഷകർ. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴി തുക നൽകും. നിയാമാനുസൃതമായ പാസ്‌പോർട്ടിന്റെയും വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിച്ചാൽ ടിക്കറ്റ് തുക ഉൾപ്പെടെ 60 ശതമാനം മുൻകൂറായി നൽകും. തൊഴിൽ കരാർ പ്രകാരം ജോലിയിൽ പ്രവേശിച്ചതിന്റെ രേഖ ഹാജരാക്കിയാൽ ബാക്കി 40 ശതമാനവും നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top