17 September Wednesday
സർവകലാശാല മീറ്റിൽ മൂന്നാം സ്ഥാനം

മുന്നാട് പീപ്പിൾസ്‌ വീണ്ടും കുതിപ്പിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

മുന്നാട്‌ പീപ്പിൾസ് കോളേജിലെ താരങ്ങൾ കണ്ണൂർ സർവകലാശാല കായിക വിഭാഗം മേധാവി ഡോ. കെ പി മനോജിനൊപ്പം

മുന്നാട്

കണ്ണൂർ സർവകലാശാല അത്‌ലറ്റിക്ക്‌ മീറ്റിൽ വലിയ കുതിപ്പുമായി മുന്നാട്‌ പീപ്പിൾസ്‌ സഹകരണ കോളേജ്‌.  25 പോയന്റ് നേടിയ കോളേജ്‌ സർവകലാശാലയിൽ മൂന്നാം സ്ഥാനത്താണ്‌.  ഒരുപോയന്റ്‌ അധികം നേടിയ കാസർകോട്‌ ഗവ. കോളേജാണ്‌ രണ്ടാംസ്ഥാനത്ത്‌. 
പീപ്പിൾസ് കോളേജിനായി എ എസ് ശ്രീരാഗ്, കെ എസ് വിഷ്ണു പ്രസാദ് എന്നിവർ ഓരോ സ്വർണവും രണ്ടു വീതം വെള്ളിയും നേടി.  ജി വിസ്മയ, ടി അനില, പി ആർ അമർനാഥ് എന്നിവർ വെള്ളിയും കെ പി മുഹമ്മദ്‌ ഷംസീർ വെള്ളിയും  വെങ്കലവും നേടി. പി ആർ ശ്രീരാജ്, വി വി അഭിമന്യു എന്നിവർ വെങ്കലം നേടി. സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ വി സജിത്ത് അതിയാമ്പൂരാണ് ടീം മാനേജർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top