16 April Tuesday

ദേശാഭിമാനി വരിക്കാരെ 
ചേർക്കൽ ഇന്നു മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021
കാസർകോട്‌ 
 പ്രബുദ്ധ കേരളത്തിന്റെ വാക്കും വഴികാട്ടിയുമായ ദേശാഭിമാനി പത്രത്തിന്റെ പ്രചാരണത്തിന്‌ അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ വ്യാഴാഴ്‌ച ജില്ലയിലും തുടക്കമാവും. സി എച്ച്‌ കണാരൻ അനുസ്‌മരണദിനമായ ഒക്ടോബർ 20വരെയാണ്‌   പ്രചാരണം. ഈ കാലയളവിൽ പത്രത്തിന്‌ പുതിയ വരിക്കാരെ കണ്ടെത്താനും കോവിഡ്‌ കാലത്ത്‌ നിലച്ച പത്രങ്ങൾ പുനഃസ്ഥാപിക്കാനും പാർടിയുടെ എല്ലാ ഘടകങ്ങളിലുമുള്ള പ്രവർത്തകരും നേതാക്കളും  ജനങ്ങളെ സമീപിക്കും. വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു വരിക്കാരെ ചേർക്കും.   
 നേരിന്റെ ശബ്ദം ജനങ്ങളിലെത്തിച്ചാണ്‌ ദേശാഭിമാനി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്‌. വികസനരംഗത്ത്‌ മാത്രമല്ല സാമൂഹ്യ ജീവിതത്തിലും  കേരളം മറ്റു സംസ്ഥാനങ്ങൾക്ക്‌ മാതൃകയാണ്‌. വർഗീയതക്ക്‌  പ്രതിരോധം തീർത്ത്‌, മതനിരപേക്ഷത കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലമാണിത്‌.  
   പാർടി സമ്മേളനം  നടക്കുന്ന ഘട്ടമായതിനാൽ സംഘടിതമായ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകിയതായി  സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു.  വാർഷികവരിക്കാരുടെ എണ്ണം വർധിപ്പിക്കാനാണ്‌ ഊന്നൽ നൽകുന്നത്‌.   മറ്റു പാർടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരണവും ഇതിനോടനുബന്ധിച്ചു നടത്തും.  മുഴുവൻ  ജനങ്ങളും സഹകരിക്കണമെന്ന്‌ എം വി ബാലകൃഷ്‌ണൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top