26 April Friday

സിപിഐ എം പ്രതിഷേധ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ലഹരി നൽകി വിദ്യാർഥിയെ പീഡിപ്പിച്ച ലീഗ് ജനപ്രതിനിധി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ യോഗവും ജില്ലാ കമ്മിറ്റിയംഗം സിജിമാത്യു ഉദ്‌ഘാടനം ചെയ്യുന്നു

ബോവിക്കാനം

പോക്‌സോ കേസ്‌ പ്രതിയായ ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും  പഞ്ചായത്ത് അംഗവുമായ എസ് എം മുഹമ്മദ് കുഞ്ഞി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പഞ്ചായത്ത്‌ ഓഫീസിലേക്ക്‌  മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ബോവിക്കാനം ടൗൺ കേന്ദ്രീകരിച്ച്  നടന്ന പ്രതിഷേധത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.    
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ജനപ്രതിനിധി ലഹരിയുടെ വിതരണക്കാരനായ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്ത സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സിജിമാത്യു പറഞ്ഞു. പി ബാലകൃഷ്ണൻ അധ്യക്ഷനായി. 
സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, ബി കെ നാരായണൻ, കെ പ്രഭാകരൻ, വി കുഞ്ഞിരാമൻ, പഞ്ചായത്ത് അംഗങ്ങളായ പി രവീന്ദ്രൻ, ഇ മോഹനൻ, എ ശ്യാമള, സി നാരായണിക്കുട്ടി, വി സത്യവതി, നബീസ സത്താർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top