18 December Thursday
കുട്ടിക്ക്‌ ലഹരി നൽകി പീഡിപ്പിച്ച സംഭവം

ലീഗ്‌ നേതാവും 
സഹായിയും മുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ബോവിക്കാനം

മയക്കുമരുന്ന് നൽകി വിദ്യാർഥിയെ ലെെംഗികമായി പീഡിപ്പിച്ച ലീഗ് പഞ്ചായത്തംഗവും ലീഗ് പ്രവർത്തകനും ഒളിവിൽ. മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് രണ്ടാം വാർഡ് അംഗവുമായ എസ് എം മുഹമ്മദ് കുഞ്ഞി, ലീഗ് പ്രവർത്തകൻ തൈസീർ എന്നിവർക്കായി പൊലീസ്‌ തെരച്ചിൽ സജീവമാക്കി.
ഏപ്രിൽ ൧൧ ന് പൊവ്വൽ ജമ്പയിലെ ക്രഷറിൽ രാത്രി പതിനൊന്നരയോടെ കൊണ്ട് പോയി എംഡിഎംഎ നൽകിയ ശേഷം ക്രൂരമായി പീഡിപ്പിച്ചു എന്നാണ്‌ കേസ്‌. 
ലീഗിന്റെ ഉദുമ മണ്ഡലം കമ്മിറ്റിയംഗവും ഉന്നത നേതാവുമായതിനാൽ കുട്ടി പരാതി പറയാൻ ഭയന്നു. ശനിയാഴ്ച കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ അമ്മയോടൊപ്പമാണ് 15 വയസ്സുള്ള കുട്ടി പരാതിയുമായി എത്തിയത്. നേതാവും അനുയായിയും പീഡിപ്പിച്ച വിവരങ്ങൾ പ്രത്യേക പരാതിയായി നൽകി. തുടർന്ന് പരാതി ആദൂർ പൊലീസ്  സ്റ്റേഷനിലേക്ക് കൈമാറി. ആദൂർ പൊലീസ്‌ നടത്തിയ തെളിവെടുപ്പിലും ക്രൂരമായ പീഡനം കുട്ടി ആവർത്തിച്ചു. മയക്കുമരുന്ന് നൽകി നിരന്തരം പീഡനം നടന്നതായും കുട്ടിയുടെ മൊഴിയിലുണ്ട്‌. 
അതിനിടയിൽ, പരാതിയിൽ നിന്ന് കുടുംബത്തെ പിന്തിരിപ്പിക്കാൻ ലീഗ് നേതാക്കളിൽ ഒരു വിഭാഗം ശ്രമം നടത്തിയെങ്കിലും നടന്നില്ല.  പ്രത്യേകം പോക്‌സോ കേസുകളും ലൈംഗിക അതിക്രമം നടത്തിയതിനുമുള്ള കേസുകൾ  രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ്‌ ഇരുവരും മുങ്ങിയത്‌. ആദൂർ സി ഐ എ അനിൽകുമാറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top