29 March Friday
നീലേശ്വരം– എടത്തോട് റോഡ്

കരാറുകാരന്റെ അനാസ്ഥക്കെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
നീ​ലേ​ശ്വ​രം
മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ നീ​ലേ​ശ്വ​രം –- എ​ട​ത്തോ​ട് റോ​ഡ് പ്ര​വൃ​ത്തിയിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐ എം വീണ്ടും പ്രക്ഷോഭത്തിലേക്ക്. പ്രവൃത്തി തുടരാത്ത സാഹചര്യത്തിൽ കരാറുകാരന്റെ  വസതിയിലേക്ക് മാർച്ചും അനിശ്ചിതകാല നിരാഹാര സമരവും ആരംഭിക്കുമെന്ന്‌  നീലേശ്വരം ഏരിയാക്കമ്മിറ്റി അറിയിച്ചു. പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ് വരെ റോഡ് ഗതാഗതയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടും കരാറുകാരൻ അറ്റകുറ്റപ്പണി പോലും നടത്താൻ തയ്യാറാവുന്നില്ല. 2018 ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച റോ​ഡ് പ്ര​വൃ​ത്തി​യു​ടെ പ​കു​തി​ഭാ​ഗം പോലും ടാ​റി​ങ് ചെ​യ്തി​ല്ല.  നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചതിനെത്തുടർന്നാണ്‌  ചാ​യ്യോ​ത്തു​വ​രെയും  താലൂക്കാശുപത്രി മുതൽ പാലായി റോഡ് വരെയും ഗതാഗത യോഗ്യമാക്കിയത്‌. 
കി​ഫ്ബിയിൽ  49 കോ​ടി രൂ​പ​യാ​ണ് നീ​ലേ​ശ്വ​രം എ​ട​ത്തോ​ട് റോ​ഡി​ന് അ​നു​വ​ദി​ച്ച​ത്. നാ​ലുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ടാ​റി​ങ് ഇ​ഴ​ഞ്ഞു​നീ​ങ്ങുകയാണ്. കരാറുകാരന്റെ  അനാസ്ഥക്കെതിരെ സിപിഐ എമ്മും, ഡിവൈഎഫ്ഐയും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.  ഇതേത്തുടർന്ന്‌ കരാറുകാരനെ പ്രവൃത്തിയിൽനിന്ന് ഒഴിവാക്കാൻ കിഫ്ബിയും സർക്കാരും തിരുമാനിച്ചതിന് പിന്നാലെ വീണ്ടും പണി തുടങ്ങുകയുമായിരുന്നു.  
തുടർന്ന്‌ താലൂക്കാശുപത്രി മുതൽ പാലായി റോഡുവരെ പണി പൂർത്തിയാക്കി. പാലിയി റോഡ് മുതൽ പാലാത്തടം വരെയുള്ള പ്രവൃത്തിയിൽ മെല്ലെപ്പോക്ക് തുടരുകയുമായിരുന്നു. ഇതേത്തുടർന്നാണ് സിപിഐ എം നേതൃത്വത്തിൽ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top