26 April Friday

സിൽവർലൈൻ യാഥാർഥ്യമാക്കണം: കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

കേരള ഗസറ്റസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ 
പ്രഭാഷണം നടത്തുന്നു

കാസർകോട്‌

സിൽവർലൈൻ യാഥാർഥ്യമാക്കണമെന്ന്‌ കേരളാ ഗസറ്റസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടിയറ്റംഗം ഡോ. ഇ വി സുധീർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വൈശാഖ് ബാലൻ, വി വി രാജീവൻ, സി എ ബിന്ദു, പി വി നിർമല,  എ സലിം, പി ദിനേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ. കെ കെ ഷാജി ചർച്ചക്ക്‌ മറുപടി പറഞ്ഞു. സമ്മേളനത്തിൽ ഡി എൽ സുമ, മധു കരിമ്പിൽ, കെ വി രാഘവൻ, എസ് മീനറാണി, പി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
നവലിബറൽ നയങ്ങളും തൊഴിൽ മേഖലയും വിഷയത്തിൽ നടന്ന സെമിനാറിൽ സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ വി എം അശോക്‌കുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ചന്ദ്രൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top