20 April Saturday

ഡ്രൈവർ സന്തോഷ് ഓടിയത് ഒരു ജീവന്‍ രക്ഷിക്കാൻ

എ കെ രാജേന്ദ്രന്‍Updated: Thursday Mar 23, 2023

അതിഥി തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകിയ കെഎസ്ആർടിസി ഡ്രൈവർ ജി സന്തോഷ്.

രാജപുരം

ഓടിച്ചുകൊണ്ടിരുന്ന ബസ് പെട്ടെന്ന് നിർത്തി മനുഷ്യജീവൻ രക്ഷിക്കാനോടിയ ജി സന്തോഷ് കാസർകോട്ടുകാർക്ക് അഭിമാനമാണ്. ബുധനാഴ്ച മാലക്കല്ലിൽനിന്ന്‌ യാത്ര പുറപ്പെട്ട ആർആർഇ 795 നമ്പർ കെഎസ്ആർടിസി  ബസ് കാസർകോട് പ്രസ് ക്ലബ് ജങ്ഷനിലെത്തിയപ്പോഴാണ് നിർമാണപ്രവൃത്തി ചെയ്യുകയായിരുന്ന അതിഥിത്തൊഴിലാളി കെട്ടിടത്തിനുമുകളിൽനിന്ന്‌ താഴെവീഴുന്നത് യാത്രക്കാരി ഡ്രൈവറോട് പറയുന്നത്. ബസ് റോഡരികിക്ക് മാറ്റിനിർത്തി ഇറങ്ങിയോടുന്ന ഡ്രൈവറെയാണ് യാത്രക്കാർ കാണുന്നത്. കെട്ടിടത്തിന്റെ മുകളിൽനിന്ന്‌ വീണ ആളെ രക്ഷിക്കാനുള്ള ഓട്ടമായിരുന്നു അതെന്ന് പിന്നീടാണ് യാത്രക്കാർ അറിഞ്ഞത്‌.
   സമീപത്തുണ്ടായ ആളുകളുടെ സഹായത്തോടെ ആ ജീവൻ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വീണുകിടക്കുന്നയാളെ വാരിയെടുത്ത് അടുത്തുള്ള വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ എത്തുന്നതുവരെ കൃത്രിമ ശ്വാസം  നൽകാനും  സന്തോഷുണ്ടായി . ഡ്രൈവറുടെ ഉചിതമായ ഇടപെടലാണ്‌ ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവൻ തിരിച്ചുനൽകിയത്. ബുധനാഴ്ച പകൽ 1.30നായിരുന്നു സംഭവം.  കെഎസ്ആർടിസി കണ്ടക്ടർ എം നാരായണനും രക്ഷാപ്രവർത്തനത്തിന് ഡ്രൈവറോടൊപ്പം കൂടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top