25 April Thursday

ഖാദി തൊഴിലാളികളുടെ സത്യഗ്രഹം ശക്‌തം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

ഖാദി തൊഴിലാളികൾ ആരംഭിച്ച അനിശ്‌ചിതകാല സമരം മാവുങ്കാൽ ഖാദിഭവനുമുന്നിൽ സി കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌ 

ഖാദി തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ശക്‌തമായി. 
കൂലികുടിശിക ഉടൻ നൽകുക, നിയമാനുസൃത മിനിമം കൂലി എല്ലാ മാസവും നിശ്ചിതതീയതിക്ക് ലഭ്യമാക്കുക തൊഴിൽ സ്തംഭനം ഒഴിവാക്കുക തൊഴിൽ ഉപകരണങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഖാദി തൊഴിലാളികളുടെ  അനിശ്ചിതകാല സത്യഗ്രഹം. 
മാവുങ്കാലിലെ തൊഴിൽ സ്ഥാപനത്തിനുമുന്നിൽ  നടന്ന സമരം ഖാദിതൊഴിലാളി യൂണിയൻ  (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണൻ ഉദ്‌ഘാടനം  ചെയ്തു. പി ഓമന അധ്യക്ഷയായി.  പി നാരായണി,  രാമചന്ദ്രൻ കള്ളാർ, ടി ബാബു, കുഞ്ഞമ്പു മടികൈ, വി  ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ലക്ഷ്മി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top