26 April Friday

സമ്മേളനം തടയാൻ 
ഒറ്റക്കെട്ടായി എതിരാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

കാസർകോട്

സിപിഐ എം സമ്മേളനം തടസപ്പെടുത്താനും കുത്തിതിരിപ്പുണ്ടാക്കാനുമിറങ്ങിയവർ നാണം കെട്ടു. തിരുവനന്തപുരം പേരൂർ സ്വദേശിയായ പി എൻ അരുൺ രാജ്‌ ഹൈക്കോടതിയിൽ കാസർകോട്ടെ സമ്മേളനം തടയണമെന്ന്‌ പൊതു താൽപര്യ ഹർജി നൽകിയത്‌ എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അതിന്‌ പിന്നാലെ കോൺഗ്രസ്‌ നേതാക്കളും മറ്റ്‌ പാർടി എതിരാളികളും രംഗത്തിറങ്ങി.     
ഉദ്‌ഘാടന പ്രസംഗത്തിൽ പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ചൂണ്ടിക്കാട്ടിയതുപോലെ, ജനാധിപത്യം ഒട്ടുമില്ലാത്ത അമ്മയും മകനും മാത്രം തീരുമാനമെടുക്കുന്ന കോൺഗ്രസും ആർഎസ്‌എസ്‌ എന്ന ഫാസിസ്‌റ്റ്‌ സംഘടന നയിക്കുന്ന ബിജെപിയും  മറ്റ്‌  എതിരാളികളും സിപിഐ എമ്മിൽ നടക്കുന്ന വിശാലമായ ജനാധിപത്യ പ്രക്രിയ  സഹിക്കാൻ തയ്യാറായില്ല.അതിനാൽ സമ്മേളനം തടസ്സപ്പെടുത്താൻ അവർ പരമാവധി ശ്രമിച്ചു. അതിനായി കഴിഞ്ഞ 15ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ അവധി അപേക്ഷിച്ച കലക്ടറെ പോലും വിവാദത്തിലേക്ക്‌ വലിച്ചിഴച്ചു. 
കോവിഡ്‌ നിയന്ത്രണത്തിന്റെ പേരിൽ സിപിഐ എമ്മും കലക്ടറും തമ്മിൽ തർക്കമുണ്ടെന്ന്‌ വരുത്താനായിരുന്നു ഈ ഹീനനീക്കം. അവരുടെ താളത്തിന്‌ തുള്ളുന്ന ചില മാധ്യമങ്ങളും ചേർന്നതോടെ പതിവുപോലെ പാർടിയെ ഇകഴ്‌ത്തികാണിക്കാനുള്ള എല്ലാ വഴികളും തേടി. എന്നിട്ടും അത്യന്തം ആവേശത്തോടെ, പാർടിയെ മുന്നോട്ടു നയിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമെടുത്താണ്‌ സമ്മേളനം പിരിഞ്ഞത്‌ എന്നതിൽ നേതൃത്വത്തിന്‌ അഭിമാനിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top